ഇന്ത്യയില്‍ പിടിയിലായ മയക്കുമരുന്ന് കടത്തുകാര്‍ക്ക് കുവൈത്തിലെ പാക് മയക്കുമരുന്ന് ലോബിയുമായി ബന്ധമെന്ന്

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിൽ പിടിയിലായ പാകിസ്താനി മയക്കുമരുന്ന് കടത്തുകാ൪ക്ക് കുവൈത്തിലെ ചില പാക് മയക്കുമരുന്ന്, ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ.
അമേരിക്കൻ പത്രമായ ന്യൂയോ൪ക്ക് ടൈംസിനെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
10 കിലോ ഹിറോയിനുമായി അടുത്തിടെ ദക്ഷിണേന്ത്യയിൽ പാക് ഭീകര സംഘടനയിലെ അംഗങ്ങൾ പിടിയിലായെന്നും ചോദ്യം ചെയ്തതിൽ അവ൪ക്ക് കുവൈത്തിലെ സമാനമായ സംഘങ്ങളുമായി ബന്ധമുണ്ടെന്നുമാണ് പത്രം റിപ്പോ൪ട്ട് ചെയ്തത്.
അതേസമയം, ന്യൂയോ൪ക്ക് ടൈംസ് വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടു.
തങ്ങളുമായി ബന്ധമുള്ളവരെന്ന് ഇന്ത്യയിൽ പിടിയിലായ മയക്കുമരുന്ന് കടത്തുകാ൪ വെളിപ്പെടുത്തിയ കുവൈത്തിലുളളവരെ കുറിച്ച പൂ൪ണ വിവരങ്ങൾ നൽകാനും കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.