തൊഴിലാളികള്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

ദോഹ: രാജ്യത്ത് തൊഴിൽ തേടിയത്തെുന്ന വിദേശികൾക്ക് മാതൃരാജ്യത്ത് തന്നെ മെഡിക്കൽ പരിശോധന നടത്താനുള്ള ഓൺലൈൻ പദ്ധതി നടപ്പിലാക്കാൻ തീരുമാനമായി. ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് പുതുതായത്തെുന്ന തൊഴിലാളികൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുക.
സാമൂഹ്യക്ഷേമ-തൊഴിൽ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജി.സി.സി രാജ്യങ്ങളിലെ ഹെൽത്ത് മിനിസ്റ്റേ്സ് കൗൺസിൽ എന്നിവയുമായി സഹകരിച്ച് സുപ്രിം ഹെൽത്ത് കൗൺസിലാണ് പദ്ധതിയൊരുക്കുന്നത്.
ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ അംഗീകൃത മെഡിക്കൽ സെൻററുകളെ ഓൺലൈനിൽ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പായാൽ ഖത്തറിൽ ജോലി തേടി വരുന്നവ൪ ഈ മെഡിക്കൽ സെൻററിലേതെങ്കിലുമൊന്നിൽ പരിശോധന നടത്തണം. മററ് ജി.സി.സി രാജ്യങ്ങൾ നേരത്തെ തന്നെ നടപ്പിൽ വരുത്തിയ സംവിധാനം താമസിയാതെ ഖത്തറിലുമത്തെുമെന്ന് മെഡിക്കൽ കമീഷൻ ഡയറക്ട൪ ഡോ. ഇബ്രാഹിം അൽ ശാ൪ പറഞ്ഞു. ഓൺ ലൈൻ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്തി ദോഹയിൽ ശിൽപശാല സംഘടിപ്പിച്ചിരുന്നു.
അംഗീകൃത മെഡിക്കൽ സെൻററുകൾ നൽകുന്ന പരിശോധന റിപ്പോ൪ട്ടുകൾ ഓൺലൈനായി തന്നെ സ്വീകരിക്കാനുള്ള സംവിധാനമൊരുക്കും.
റിപ്പോ൪ട്ട് പോസിററീവാണെങ്കിൽ ഉടൻ തന്നെ തൊഴിലാളികൾക്കുള്ള വിസ അനുവദിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ളാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ഈജിപ്ത്, സുഡാൻ, എത്യോപ്യ, സിറിയ, എറിത്രിയ തുടങ്ങിയ 11 രാജ്യങ്ങളിലെ 200 മെഡിക്കൽ സെൻററുകൾക്കാണ് പരിശോധന നടത്താൻ അനുവാദം നൽകുന്നത്. ഇ-സെൻററുകളെ ജി.സി.സി.യിലെ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് സൈദ് അൽ ശാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.