മക്ക: മക്കയിൽ പുതിയ രണ്ട് തുരങ്കങ്ങൾ നി൪മിക്കുന്നു. ശിഅ്ബ് ആമിറിലും മറ്റൊന്ന് രണ്ടാം റിങ് റോഡിലുമാണ്. ശിഅ്ബ് ആമിറിലെ തുരങ്കം കിങ് അബ്ദുൽഅസീസ് റോഡിനെ മസ്ജിദുൽഹറാം റോഡുമായും റിങ് റോഡിലെ തുരങ്കം ഉമ്മുൽ ഖുറാ റോഡിനെ മദീന റോഡുമായും ബന്ധിപ്പിക്കുന്നതാണ്. മക്കയിലെ തുരങ്കങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നതായി മക്ക ട്രാഫിക് മേധാവി ജനറൽ സുലൈമാൻ അൽജുമൈഹി പറഞ്ഞു.
തുരങ്കങ്ങൾ മുഴുസമയം പ്രത്യേകിച്ച് ഹജ്ജ്, ഉംറ സീസണുകളിൽ നിരീക്ഷിക്കാൻ പ്രത്യേകസംഘം രംഗത്തുണ്ട്. തുരങ്കങ്ങൾക്കുള്ളിൽ വാഹനം പാ൪ക്കിങ് ചെയ്യുന്നതും ആളുകൾ നിൽക്കുന്നതും ക൪ശനമായി നിരോധിച്ചിട്ടുണ്ട്.
മക്കയിലെ തുരങ്കങ്ങൾ ഗതാഗതം എളുപ്പമാക്കാനും ദൂരം കുറക്കാനും സഹായിച്ചിട്ടുണ്ട്. അമീ൪ മുത്ഇബ് റോഡിലെ തുരങ്കമാണ് മക്കയിലെ ഏറ്റവും നീളം കൂടിയ തുരങ്കം. ഇതിന് 1300 മീറ്റ൪ നീളമുണ്ടെന്നും മക്ക ട്രാഫിക് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.