അജ്മാനില്‍ പൊലീസ് അഞ്ചു പേരെ വെടിവെച്ച് കീഴ്പ്പെടുത്തി

അജ്മാൻ: ഇന്നലെ രാവിലെ അജ്മാൻ ഷാ൪ജാ റോഡിൽ അറബ് ബാങ്കിനടുത്ത് അജ്മാൻ പൊലീസ് വ്യൂഹം മയക്കുമരുന്ന് സംഘത്തിൽപ്പെട്ടതെന്ന് കരുതുന്ന അഞ്ചു പേരെ വെടിവെച്ച് കീഴ്പ്പെടുത്തി. പൊലീസും  സംഘവും തമ്മിലുള്ള അപ്രതീക്ഷിത ഏറ്റുമുട്ടൽ പരിസരവാസികളേയും ഷോപ്പ് ജീവനക്കാരെയും ഏറെ നേരം പരിഭ്രാന്തിയിലാക്കി. വെടിവെപ്പിനെ തുട൪ന്ന് ഷോപ്പ് ജീവനക്കാ൪ പേടിച്ച് കടയിൽ നിന്ന് പുറത്തിറങ്ങാതെ അകത്ത് കഴിച്ചുക്കൂട്ടി .  
വെടി കൊണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച നൈജീരിയൻ സ്വദേശിയെ തുട൪ച്ചയായി കാലിന് വെടിവെച്ചാണ് പൊലീസ്  കീഴ്പെടുത്തിയത്. പിടിക്കപെട്ടവരിൽ മൂന്ന് പാക്കിസ്താനികളും  ഒരു അഫ്ഗാനിയുമുണ്ട് . മയക്കുമരുന്ന് വേട്ടയുടെ ഭാഗമായാണ് പൊലീസ് ഓപ്പറേഷൻ നടന്നത്.
 പ്രത്യേക വിവരം കിട്ടിയതിൻെറ അടിസ്ഥാനത്തിൽ ഇവരുടെ കാ൪ അജ്മാൻ  പൊലീസ് വ്യവസായ മേഖലയിൽ നിന്ന് പിൻതുടരുകയായിരുന്നു. ഇതിനിടെ ഉൾവഴിയിലൂടെ കാ൪ പെട്ടെന്ന് അപ്രത്യക്ഷമായി.
വാഹനത്തിന്റെനമ്പ൪ അടക്കമുള്ള വിവരങ്ങൾ വെച്ച് നാവിഗേഷൻെറ സഹായത്തോടെ പൊലീസ് അജ്മാനിലെ അറബ് ബാങ്കിനടുത് വാഹനമുള്ളതായി കണ്ടത്തി. പൊലീസിൻെറ നീക്കം മനസ്സിലാക്കി വാഹനം വീണ്ടും മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് വ്യൂഹം വാഹനം വളഞ്ഞ് വാഹനത്തിൻെറ ചില്ലുകളും നാല് ടയറുകളും വെടിവെച്ച് തക൪ത്തു .
 ഈ മേഖലയിൽ ധാരാളം സമയം വാഹന ഗതാഗതം തടസപ്പെട്ടു . പിടിക്കപ്പെട്ടവരുടെ പൂ൪ണ വിവരം പുറത്ത് വിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.