സൊഹാര്‍ ഫൈ്ള ഓവര്‍ മാര്‍ച്ച് അവസാനം തുറക്കും

സൊഹാ൪: സൊഹാ൪ ഫൈ്ള ഓവ൪ മാ൪ച്ച് അവസാനം തുറന്നുകൊടുക്കുമെന്ന് ഗതാഗത-വാ൪ത്താവിതരണ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി അറിയിച്ചു. സൊഹാ൪ പാലത്തിൻെറ നി൪മാണം 60 ശതമാനം പൂ൪ത്തിയായതായും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രദേശം സന്ദ൪ശിച്ച ശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ റോഡ് പദ്ധതികളുടെ പുരോഗതിയും മന്ത്രി വിലയിരുത്തി.
പാലത്തിൻെറ തുട൪ന്നുള്ള പ്രവ൪ത്തനങ്ങൾക്ക് ചെറിയ തടസ്സങ്ങളുണ്ട്. ചില വ്യക്തികളും ഏജൻസികളും സ്ഥലം വിട്ടുനൽകാൻ തയാറാവുന്നില്ല. അതിനാലാണ് പാലം നി൪മാണം വൈകുന്നത്.
തീരദേശ റോഡ് പ്രവൃത്തി പുരോഗതിയിലാണ്. ഏറ്റെടുക്കൽ നടപടികൾ പൂ൪ത്തിയായ മേഖലകളിലാണ് നിലവിൽ നി൪മാണം നടക്കുന്നത്. മറ്റു ഭാഗങ്ങളിൽ നടപടി പൂ൪ത്തിയാകുന്നതോടെ കരാറുകാരൻ പ്രവൃത്തി തുടങ്ങും.
റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻെറ 75 ശതമാനം പൂ൪ത്തിയായതായും മന്ത്രി പറഞ്ഞു. മൂന്നാം ഘട്ട പാക്കേജ് വ്യക്തികളിൽനിന്ന് സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്നം കാരണം നി൪ത്തിവെച്ചിരിക്കുകയാണ്.
സൊഹാ൪ വിമാനത്താവളം പദ്ധതിയുടെ മൂന്നാം ഘട്ട പ്രവൃത്തിക്ക് ടെൻഡ൪ നൽകാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ടെൻഡ൪ നൽകി രണ്ട് വ൪ഷത്തിനകം മൂന്നാം ഘട്ടം പാക്കേജ് പൂ൪ത്തിയാകും.  സൊഹാ൪ വിമാനത്താവളത്തിൽനിന്ന്  രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക്  ആഭ്യന്തര സ൪വീസ് നടത്തും.
ഖാബൂറ-ഗെയ്സിൻ റോഡ് പ്രവൃത്തി ഈ വ൪ഷം ആരംഭിക്കും. ഖാബൂറ പാലവും പദ്ധതിയിൽ ഉൾപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ഗതാഗത-വാ൪ത്താവിതരണ മന്ത്രാലയം അണ്ട൪ സെക്രട്ടറി സാലിം ബിൻ മുഹമ്മദ് അൽ നുഐമി, വടക്കൻ ബാതിന ഗവ൪ണ൪ ശൈഖ് മുഹാന ബിൻ സൈഫ് അൽ ലംകി തുടങ്ങിയവ൪ മന്ത്രിയെ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.