കുവൈത്ത് സിറ്റി: അടുത്തിടെ ഏറെ വിവാദങ്ങൾക്കിടയാക്കിയ രണ്ട് വൻ പദ്ധതികൾ അന്വേഷിക്കാൻ പാ൪ലമെൻറ് തീരുമാനം. അൽ സൂ൪ ഊ൪ജ, ജല പ്ളാൻറ് പദ്ധതി, കുവൈത്ത് എയ൪വേയ്സ്-എയ൪ബസ് കരാ൪ എന്നിവ അന്വേഷിക്കാനാണ് പാ൪ലമെൻറ് തീരുമാനിച്ചത്. പാ൪ലമെൻറിൻെറ നിയമകാര്യ സമിതിയാണ് അന്വേഷണം നടത്തുക. പാ൪ലമെൻറിൽ ഹാജരുണ്ടായിരുന്ന 36 പേരിൽ 21 പേ൪ അന്വേഷണത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
സ്വകാര്യവൽക്കരണത്തിൻെറ പാതയിലുള്ള കുവൈത്ത് എയ൪വേയ്സ് വിമാനവ്യൂഹം ആധുനികവൽക്കരിക്കുന്നതിൻെറ ഭാഗമായി എയ൪ബസിൽനിന്ന് 25 വിമാനങ്ങൾ വാങ്ങാനും 12 വിമാനങ്ങൾ പാട്ടത്തിനെടുക്കാനും അടുത്തിടെയാണ് കുവൈത്ത് എയ൪വേയ്സ് ധാരണയിലെത്തിയത്. എന്നാൽ, തുടക്കം മുതൽ ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് മുൻകൈയെടുത്ത ചെയ൪മാൻ സാമി അൽ നിസ്ഫ് ഇതിനിടെ പുറത്താക്കപ്പെടുകയും ചെയ്തു. എയ൪ബസുമായുള്ള അന്തിമ കരാ൪ ഇതുവരെ ഒപ്പുവെച്ചിട്ടുമില്ല.
നോ൪ത്ത് അൽ സൂറിലെ ഇൻഡിപെൻഡൻറ് വാട്ട൪ ആൻറ് പവ൪ പ്രൊജക്റ്റ് കഴിഞ്ഞ വ൪ഷമാണ് ജി.ഡി.എഫ് സൂയസ്, സുമിട്ടോമോ കോ൪പ്, അബ്ദുല്ല ഹമദ് അൽ സാഗ൪ ബ്രദേഴ്സ് എന്നിവടങ്ങിയ കൺസോ൪ഷ്യത്തിന് ലഭിച്ചത്. ഇതിൽ ക്രമക്കേടുകൾ അരങ്ങേറിയതായി ആക്ഷേപമുയ൪ന്നിരുന്നു. ഇതേതുട൪ന്നാണ് പാ൪ലമെൻറ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.