ദുബൈ: മംസാ൪, ജുമൈറ ബീച്ച് പാ൪ക്കുകളിൽ പ്രവേശം സ്ത്രീകൾക്ക് മാത്രം പരിമിതപ്പെടുത്തിയ ദിനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്ക് വിലക്ക് ഏ൪പ്പെടുത്തി.
നാല് വയസ്സിന് താഴെയുള്ള ആൺകുട്ടികളെ മാത്രമേ ഈ ദിവസങ്ങളിൽ മാതാക്കൾ കൂടെ കൂട്ടാൻ പാടുള്ളൂവെന്ന് ദുബൈ മുനിസിപ്പാലിറ്റി പബ്ളിക് പാ൪ക്ക് വിഭാഗം മേധാവി ഹുസൈൻ ഫ൪ദാൻ അറിയിച്ചു. മംസാ൪ ബീച്ച് പാ൪ക്കിൽ തിങ്കളാഴ്ചയും ജുമൈറ ബീച്ച് പാ൪ക്കിൽ ഞായ൪, ബുധൻ ദിവസങ്ങളിലുമാണ് വനിതാദിനം. സ്ത്രീകൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പാ൪ക്കുകളിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനാണ് വനിതാദിനങ്ങൾ നിശ്ചയിച്ചതെന്ന് ഹുസൈൻ ഫ൪ദാൻ പറഞ്ഞു. രാവിലെ എട്ട് മുതൽ സൂര്യാസ്തമയം വരെ സ്ത്രീകൾക്ക് പാ൪ക്കുകളിൽ ഉല്ലസിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.