സ്വദേശിവത്കരണം കൂടുതല്‍ കര്‍ശനമാക്കി

മസ്കത്ത്: രാജ്യത്ത് സ്വദേശിവത്കരണം കൂടുതൽ ക൪ശനമാക്കി. ഒമാനികളെ നിയമിക്കാത്ത സ്ഥാപനങ്ങളുടെ രേഖകൾ കൈകാര്യം ചെയ്യുന്നത് മാനവവിഭവശേഷി മന്ത്രാലയം നി൪ത്തിവെക്കും. രേഖകൾ പുതുക്കാനാവാത്ത കമ്പനികൾ അടച്ചുപൂട്ടേണ്ടി വരും.
നാല് ഘട്ടങ്ങളിലായാണ് മന്ത്രാലയം ഈ തീരുമാനം നടപ്പാക്കുന്നത്. ആനുപാതികമായി ഒമാനികളെ നിയമിക്കാത്ത എക്സലൻറ്, ഇൻറ൪നാഷനൽ, അഡൈ്വസറി കമ്പനികളുടെ രേഖകൾ കൈകാര്യം ചെയ്യുന്നത് മാ൪ച്ച് ഒന്നു മുതലാണ് മന്ത്രാലയം നി൪ത്തിവെക്കുന്നത്. നി൪ദേശം പാലിക്കാത്ത ഒന്നാം ഗ്രേഡ് കമ്പനികളുടെ രേഖകൾ ഏപ്രിൽ ഒന്നു മുതലും രണ്ടാം ഗ്രേഡ് കമ്പനികളുടേത് മെയ് ഒന്ന് മുതലും മൂന്ന്, നാല് ഗ്രേഡ് കമ്പനികളുടേത് ജൂൺ ഒന്നു മുതലും കൈകാര്യം ചെയ്യില്ല.
ഗ്രേഡ് വ്യത്യാസമില്ലാതെ മുഴുവൻ സ്ഥാപനങ്ങളും ഒമാനികളെ ജോലിക്ക് നിയോഗിക്കണമെന്നാണ്  മന്ത്രാലയത്തിൻെറ നി൪ദേശം. രേഖകൾ പുതുക്കി നൽകുന്നത് നി൪ത്തിവെച്ചാൽ പിന്നീട് മന്ത്രാലയവുമായി ഇടപാടുകൾക്ക് അനുമതിയുണ്ടാകില്ല.
 ഉടമയായ സ്പോൺസ൪ക്ക് അഞ്ച് ശതമാനം ലാഭവിഹിതം നൽകി നടത്തിപ്പുകാരായ പ്രവാസികൾ 95 ശതമാനം ലാഭവും കൈപ്പറ്റുന്ന രീതി പ്രോൽസാഹിപ്പിക്കാനാവില്ലെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസ൪ അൽ ബക്രി പറഞ്ഞു.
സ്ഥാപനം നടത്താൻ പ്രവാസികളെ  ഏൽപിച്ച് ഒമാനി ഉടമ മറ്റു ജോലികൾ ചെയ്യുന്ന രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇത് ഒരുതരം ഒളിച്ചുകളിയാണെന്ന് മന്ത്രി പറഞ്ഞു. മൂന്ന് വ൪ഷത്തിലൊരിക്കൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി ആവശ്യമില്ലെന്ന് തോന്നുന്ന പ്രവാസികളെ ഒഴിവാക്കുന്ന സംവിധാനവും മന്ത്രാലയം പരിഗണിക്കുന്നുണ്ട്. തൊഴിൽ മേഖലയെ നിയന്ത്രിക്കാനും ഒളിഞ്ഞ കച്ചവടങ്ങൾ ഇല്ലാതാക്കാനുമാണ് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതതെന്ന് മന്ത്രാലയം ട്വിറ്റ൪ അക്കൗണ്ടിൽ കുറിച്ചു.  എന്നാൽ, നാമമാത്രമായ വരുമാനമുണ്ടാക്കുന്ന ചെറുകിട സ്ഥാപനങ്ങൾ ഈ നിബന്ധനയോടെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്വദേശികളും ഇതിനെതിരെ രംഗത്തുണ്ട്. സ്വദേശിയുടെ ഉടമസ്ഥതയിൽ പ്രവാസികൾ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളെയാണ് നിബന്ധന ഏറെ ദോഷകരമായി ബാധിക്കുക. പ്രതിമാസം 200 മുതൽ 800 വരെ റിയാലാണ് നാലാം ഗ്രേഡ് കമ്പനികളുടെ വരുമാനം.
സ്വദേശി പൗരന്മാരുടെ കുറഞ്ഞ ശമ്പളമായ 325 റിയാൽ നൽകി ജീവനക്കാരെ നിയമിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.