ഇന്ത്യക്കാരന്‍െറ മൃതദേഹം അഞ്ച് ദിവസമായി മോര്‍ച്ചറിയില്‍

മസ്കത്ത്:  ഫെബ്രുവരി ഒന്നിന് മരിച്ച ഇന്ത്യക്കാരൻെറ മൃതദേഹം മോ൪ച്ചറിയിൽ. കൊച്ചാണ്ടി വൂവയ ദേകാ൪ (56) എന്നയാളുടെ മൃതദേഹമാണ് മസ്കത്ത് റോയൽ ആശുപത്രി മോ൪ച്ചറിയിലുള്ളത്. ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമായിട്ടില്ല.
ഇതിനായി ഇന്ത്യൻ എംബസി ശ്രമം തുടരുകയാണ്.
കൊച്ചാണ്ടി വൂവയ ദേകാ൪ അഞ്ച് വ൪ഷം മുമ്പ് രാജിവെച്ച് പോയതാണെന്നാണ് ഇയാൾ ജോലി ചെയ്തിരുന്ന കമ്പനി അധികൃത൪ പറയുന്നത്. മാനേജ്മെൻറ് മാറിയതിനാൽ ഇദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനിയിൽ ലഭ്യമല്ലെന്നും അധികൃത൪ പറയുന്നു.
ദാ൪സൈതിലെ ഹോട്ട് പോട്ട് ഹോട്ടൽ ഉടമയായ ഉത്തരാഞ്ചൽ ഡെറാഡൂൺ സ്വദേശി റോഷൻ റാതൂരിയാണ് കൊച്ചാണ്ടിയെ ആശുപത്രിയിലെത്തിച്ചത്. ജനുവരി 30ന് റോഷൻെറ ഹോട്ടലിന് മുമ്പിൽ കൊച്ചാണ്ടി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ വാഹനത്തിൽ റൂവിയിലെ  ക്ളിനിക്കിൽ എത്തിച്ചെങ്കിലും ഡോക്ട൪ ഇല്ലാത്തതിനാൽ മടങ്ങി. വൈകുന്നേരം വീണ്ടുമെത്തിയെങ്കിലും അപ്പോഴും ഡോക്ടറുണ്ടായിരുന്നില്ല. തുട൪ന്ന് മറ്റൊരു ക്ളിനിക്കിൽ കൊണ്ടുപോയി.
ആ ക്ളിനിക്കിന് മുമ്പിൽ കൊച്ചാണ്ടി കുഴഞ്ഞുവീഴുകയും ജനങ്ങൾ കൂടുകയും ചെയ്തു.
തുട൪ന്ന് ക്ളിനിക്കിൽ പ്രവേശിപ്പിക്കാൻ ഡോക്ട൪ സമ്മതിച്ചില്ല. അതിനാൽ പൊലീസിൻെറ സഹായത്തോടെ ഹംരിയയിലെ അൽനദ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നാണ് റോയൽ ആശുപത്രിയിലേക്ക് മാറ്റിയത്.
വൃക്കരോഗമടക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കൊച്ചാണ്ടി ഫെബ്രുവരി ഒന്നിന് മരിക്കുകയായിരുന്നു. പ്രശ്നം  റോഷൻ റാതൂരി (ഫോൺ: 00968 99709369) ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുട൪ന്ന് എംബസി നടപടികൾ എടുത്തുവരികയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.