ദുബൈ: ദേരയിലെ പ്രമുഖ ഹോട്ടലിലെ മലയാളിജീവനക്കാരനെ മരിച്ചനിലയിൽ കണ്ടത്തെി. കാസ൪ക്കോട് കാഞ്ഞങ്ങാട് പാക്കം സ്വദേശി മണികണ്ഠനെയാണ് (29) അവീറിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്തെിയത്. നാലുവ൪ഷമമായി ഹോട്ടലിലെ ജോലി ചെയ്തുവരികയായിരുന്നു. രണ്ടുമാസം കഴിഞ്ഞ് പുതിയ വീട്ടിൽ താമസമാക്കാനും വിവാഹത്തിനുമായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മണികണ്ഠൻ താമസസ്ഥലത്ത് സോഫയിൽ കിടക്കുന്നതായി കൂടെ താമസിക്കുന്നവ൪ കണ്ടെങ്കിലും ഉറങ്ങുകയാണെന്ന് കരുതി കാര്യമാക്കിയില്ല. വൈകുന്നേരമായിട്ടും എഴുന്നേല്ക്കാതെ വന്നപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോൾ ചെറിയതായി മൂളുന്നതുപോലെ അനുഭവപ്പെട്ടെന്ന് സ്ഥലത്തുണ്ടായിരുന്നയാൾ പറഞ്ഞു. ഉടൻ ആംബൂലൻസിൽ ആശുപത്രിയിലത്തെിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചതായി ആശുപത്രിക്കാ൪ അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച അവധിയായിരുന്നു മണികണ്ഠന്. താമസസ്ഥലത്ത് സന്ദ൪ശനത്തിനത്തെിയപ്പോൾ വാതിലിന് സമീപം കിടക്കുകയായിരുന്നു മണികണ്ഠനെന്ന് തൊട്ടടുത്ത് താമസിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞതായി അറിയുന്നു. അവരാണ് സോഫയിൽ പിടിച്ചുകിടത്തിയത്.
അതേസമയം, മരണത്തിൽ അസ്വഭാവിക തോന്നുന്നതായി കൂടെ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും പറയുന്നു. ഉടുത്തിരുന്ന മുണ്ട് മണികണ്ഠൻേറതല്ളെന്നാണ് ഇവ൪ പറയുന്നത്. ദുബൈ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.