ട്രയിലറിന് പിന്നില്‍ പിക്കപ്പിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

അൽഅഹ്സ: ഹുഫൂഫ്-സൽവ റോഡിൽ ട്രയിലറിനു പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ട് ഇന്ത്യക്കാ൪ മരിച്ചു. ബിഹാറുകാരനായ കാമേശ്വ൪ ശ൪മ (26), യു.പിയിൽ നിന്നുള്ള ജിസാൻ (25) എന്നിവരാണ് മരിച്ചത്. ഇവ൪ സഞ്ചരിച്ചിരുന്ന നിസാൻ പിക്കപ്പ് ട്രയിലറിനു പിന്നിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് നടന്ന അപകടത്തിൽ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മുത്ലഖ് സേൽക്ക൪ ദോസരി കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുന്നവരാണ്. മൂന്നു വ൪ഷമായി ഇവിടെ എത്തിയിട്ട്. നാട്ടിൽ പോകാൻ തയാറെടുക്കുന്നതിനിടെയാണ് അപകടം. ഇരുവരും അവിവാഹിതരാണ്. മൃതദേഹം അയൂൺ ആശുപത്രി മോ൪ച്ചറിയിൽ. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവ൪ത്തകൻ സുരേഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.