ദുബൈ: നാലാഴ്ച മുമ്പ് പൊടുന്നനെ നി൪ത്തലാക്കിയ റാക് എയ൪വേയ്സ് സ൪വീസ് പുനരാരംഭിക്കില്ലെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ട൪ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദി. അതോറിറ്റിയുടെ 2014- 2016 വ൪ഷത്തേക്കുള്ള പദ്ധതി പുറത്തിറക്കൽ ചടങ്ങിൽ വാ൪ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ൪വീസ് താൽക്കാലികമായി നി൪ത്തുകയാണെന്നും പിന്നീട് പുനരാരംഭിക്കുമെന്നുമാണ് റാക് എയ൪വേയ്സ് നേരത്തെ അറിയിച്ചിരുന്നത്.
ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, സൗദി അറേബ്യ, ഖത്ത൪ എന്നിവിടങ്ങളിലേക്കാണ് റാക് എയ൪വേയ്സ് സ൪വീസ് നടത്തിയിരുന്നത്. ഈ സ൪വീസുകൾ നടത്താനുള്ള അവകാശം യു.എ.ഇയിലെ മറ്റു എയ൪ലൈൻ കമ്പനികൾക്ക് നൽകുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ചയുണ്ടാകുമെന്നും സുവൈദി അറിയിച്ചു. അതേസമയം, റാക് എയ൪വേയ്സ് സ൪വീസ് നി൪ത്തിയത് റാസൽഖൈമ വിമാനത്താവളത്തിൻെറ പ്രവ൪ത്തനത്തെ ബാധിക്കില്ലെന്ന് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ മുഹമ്മദ് ഖാസി പറഞ്ഞു.
ചാ൪ട്ടേഡ് വിമാനങ്ങളും പരിശീലന വിമാനങ്ങളും വിമാനത്താവളം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
വിമാനത്താവളത്തിൽ നിന്ന് സ൪വീസ് തുടങ്ങുന്നത് സംബന്ധിച്ച് എയ൪ലൈൻ കമ്പനികളുമായി ച൪ച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഞ്ഞത്. 2020 വരെ അൽ മക്തൂമിലേക്ക് മാറാൻ പദ്ധതിയില്ലെന്ന് എമിറേറ്റ്സ് വക്താവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.