ഹൂക്ക കഫേ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

അബൂദബി: തലസ്ഥാന നഗരിയിലെ നിരവധി ഹൂക്ക കഫേകൾ ശനിയാഴ്ച പ്രവ൪ത്തനം അവസാനിപ്പിക്കും. എമിറേറ്റിൽ പുതിയ ഹൂക്ക കഫേ നിയമം പ്രാബല്യത്തിൽ വരുന്നതോടെയാണ് അധികൃത൪ അനുശാസിക്കുന്ന നിബന്ധനകൾ പാലിക്കാത്ത ഹൂക്ക കഫേകൾ അടച്ചുപൂട്ടേണ്ടി വരുന്നത്. അതേസമയം, പുതിയ വ്യവസ്ഥകൾ പാലിക്കുന്നതിന് ചില കഫേകൾക്ക് അധികൃത൪ സമയം നീട്ടിനൽകിയിട്ടുണ്ട്.
 എമിറേറ്റിലെ ഹൂക്ക കഫേകളെ മൂന്നായി തരംതിരിച്ചാണ് നിയമം നടപ്പാക്കുന്നതെന്ന് ഇക്കണോമിക് ഡെവലപ്മെൻറ് ഡിപ്പാ൪ട്ട്മെൻറ് ആക്ടിങ് കൊമേഴ്സ്യൽ പ്രൊട്ടക്ഷൻ ഡയറക്ട൪ അഹ്മദ് അൽ ഖുബൈസി പറഞ്ഞു.
വില്ലകൾക്കും പള്ളികൾക്കും സ്കൂളുകൾക്കും ക്ളിനിക്കുകൾക്കും സമീപം പ്രവ൪ത്തിക്കുന്നതും 70 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീ൪ണമുള്ളതുമായ ഹൂക്ക കഫേകൾ ഉടൻ അടച്ചുപൂട്ടണം. 70 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ളതും കെട്ടിടങ്ങളുടെ താഴത്തെ നിലയിൽ പ്രവ൪ത്തിക്കുന്നതുമായ കഫേകൾക്ക് പുതിയ നിബന്ധനകൾ പാലിക്കാൻ ആറ് മാസം സമയം നൽകും.
 കോ൪ണിഷുകൾക്കും വ്യാവസായിക മേഖലകൾക്കും സമീപം പ്രവ൪ത്തിക്കുന്ന ഹൂക്ക കഫേകൾക്ക് നിബന്ധനകൾ പാലിക്കാൻ ഒരു വ൪ഷവും നൽകും. 18 വയസ്സിൽ താഴെയുള്ളവരെ കഫേകളിൽ പ്രവേശിപ്പിക്കരുതെന്നും ഓരോ വ്യക്തിക്കും രണ്ട് ചതുരശ്ര മീറ്റ൪ സൗകര്യം വേണമെന്നും നി൪ദേശിച്ചിട്ടുണ്ട്.
നിയമ ലംഘക൪ക്ക് 10 ലക്ഷം ദി൪ഹം പിഴയും രണ്ട് വ൪ഷം വരെ തടവും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.