ഇസ്ലാമിക പണ്ഡിത വേദി പിരിച്ചുവിട്ട് ഉത്തരവിറങ്ങി

മനാമ: ഇസ്ലാമിക പണ്ഡിത വേദി (മജ്ലിസുൽ ഉലമാഇൽ ഇസ്ലാമി) പിരിച്ചുവിടാനും സ്വത്ത് കണ്ടുകെട്ടാനും കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചു. രാജ്യത്തെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കാതെ രാഷ്ട്രീയ കാര്യങ്ങൾക്കായാണ് ഇത് പ്രവ൪ത്തിച്ചിരുന്നത്. അക്രമത്തിനും വെറുപ്പിനും ആഹ്വാനം ചെയ്യുകയും അതുവഴി രാജ്യത്ത് പലതരം കുഴപ്പങ്ങൾക്കും കാരണമാവുകയും ചെയ്തു. രാജ്യത്തെ നിയമമനുസരിച്ച് അംഗീകാരം കിട്ടാത്ത സംവിധാനമായിരുന്നു മജ്ലിസ്. എന്നുമാത്രമല്ല അൽവിഫാഖിന് പൂ൪ണ പിന്തുണ നൽകുന്ന നിലപാടാണ് ഇത് സ്വീകരിച്ചിരുന്നത്. കൂടാതെ പിരിച്ചുവിടപ്പെട്ട ‘അമൽ’ രാഷ്ട്രീയ പാ൪ട്ടിക്കും പണ്ഡിത വേദി പിന്തുണ നൽകിയിരുന്നു. പാ൪ട്ടിയെ നിരോധിക്കുന്നതിനുള്ള നടപടികൾ നേരത്തെ സ്വീകരിക്കുകയും നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.