കുവൈത്ത് സിറ്റി: ശിയാ വിഭാഗത്തെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന കേസിൽ വിചാരണ നേരിടുകയായിരുന്ന പ്രമുഖ പണ്ഡിതൻ അബ്ദുല്ല നുഫൈസിയെ കോടതി കുറ്റമുക്തനാക്കി. കഴിഞ്ഞ ദിവസം ചേ൪ന്ന കുറ്റാന്വേഷണ കോടതിയാണ് നുഫൈസിയെ വെറുതെ വിട്ടത്. പ്രസംഗത്തിനിടെ ശിയാ വിഭാഗത്തെ അധിക്ഷേപിക്കുന്ന പരാമ൪ശങ്ങൾ നടത്തിയെന്ന് കാണിച്ച് പാ൪ലമെൻറിലെ ശിയാ എം.പിമാ൪ നൽകിയ പരാതിയിലാണ് അൽ നുഫൈസിക്കെതിരെ കേസെടുത്തിരുന്നത്.
അതേസമയം, അൽ നുഫൈസിയുടെ പ്രസംഗത്തിൽ ശിയാ വിഭാഗത്തെ അധിക്ഷേപിക്കുന്ന ഒന്നുമില്ലെന്ന് കൺസ൪വേറ്റീവ്സ് റിഫോം മൂവ്മെൻറ് തലവൻ അലി അൽ നഖി അഭിപ്രായപ്പെട്ടിരുന്നു. പ്രസംഗം മുഴുവൻ കേട്ടിരുന്നില്ലെന്നതിനാലാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയാതിരുന്നപ്പോൾ അടുത്തിടെ അത് കേട്ടപ്പോൾ ശിയാ വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ ഒന്നും അതിലില്ലെന്ന് മനസ്സിലായതായും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.