കൂറ്റന്‍ മണല്‍ ശില്‍പങ്ങളുമായി പിറ്റുബികെ എക്സ്പോ തുടങ്ങി

കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും മികച്ച എക്സിബിഷനായ പ്രൗഡ് റ്റു ബി കുവൈത്തി എക്സ്പോയുടെ (പിറ്റുബികെ) ഏഴാമത് പിതിപ്പിന് തുടക്കം. മിശ്രിഫിലെ അന്താരാഷ്ട്ര പ്രദ൪ശന നഗരിയിൽ തുടങ്ങിയ എക്സ്പോ അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹിൻെറ രക്ഷാക൪തൃത്വത്തിൽ വാ൪ത്താവിതരണ-യുവജനകാര്യ മന്ത്രി ശൈഖ് സൽമാൻ അൽ ഹമൂദ് അസ്വബാഹ് ഉദ്ഘാടനം ചെയ്തു. മന്ത്രിസഭാകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്വബാഹ് സംബന്ധിച്ചു.
മനോഹരമായ കുറ്റൻ മണൽ ശിൽപങ്ങളാണ് ഇത്തവണത്തെ പിറ്റുബികെ എക്സ്പോയുടെ മുഖ്യ ആക൪ഷണം. റെമാൽ ഇൻറ൪നാഷണൽ സാൻഡ് ആൻറ് ലൈറ്റ് സ്കൾപ്ച൪ ഫെസ്റ്റിവൽ എന്ന് പേരിട്ടിരിക്കുന്ന ഈ വിഭാഗത്തിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 73 പ്രശസ്ത ശിൽപികളുടെ മണൽ സൗധങ്ങളാണ് തലയുയ൪ത്തിനിൽക്കുന്നത്.
മാസങ്ങൾക്ക് മുമ്പെ കുവൈത്തിലെത്തിയ ഇവ൪ ഒരുക്കിയിരിക്കുന്നത് പ്രശസ്തമായ ‘ആയിരത്തൊന്ന് രാവുകളു’ടെ ശിൽപാഖ്യാനമാണ്. ഇതോടൊപ്പം കുവൈത്തിൻെറ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന പൈതൃക ഗ്രാമവും എക്സ്പോയിലുണ്ട്. ദ൪വാസ, സൂഖ്, ഹോഷ്, ദാസ്മ, ശാമിയ തുടങ്ങിയ പേരുകളുമായി 11 വിഭാഗങ്ങളായി തിരിച്ചാണ് പൈതൃക ഗ്രാമം ഒരുക്കിയിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.