നിതാഖാത് ഫലം കണ്ടില്ളെന്ന് ശൂറ കൗണ്‍സില്‍

ജിദ്ദ: ഏറെ കൊട്ടിഘോഷിക്കപ്പെട്ട തൊഴിൽ മന്ത്രാലയത്തിൻെറ തൊഴിൽ സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത് ഉദ്ദേശിച്ച ഫലം ഉളവാക്കിയില്ളെന്ന് ശൂറ കൗൺസിൽ അംഗങ്ങളുടെ വിമ൪ശനം. നിതാഖാത് സംവിധാനത്തെ പ൪വതീകരിച്ച് കാണിച്ച തൊഴിൽ സ്ഥാപനങ്ങൾ സ്വദേശിവത്കരണം നടപ്പാക്കിയതായി മേനി നടിക്കുകയാണെന്നും ശൂറ അംഗം സഈദ് അൽശൈഖ് പറഞ്ഞു. മാനവ വിഭവശേഷി ഏജൻസിയായ ഹദഫിൻെറ നേട്ടം പ്രതീക്ഷിച്ച അളവിൽ ലഭ്യമായില്ളെന്നും അൽശൈഖ് പറഞ്ഞു. 12 ദശലക്ഷം റിയാൽ ഹദഫിന് നൽകിയിട്ടും 2012ൽ തൊഴിലില്ലായ്മ 12.5 ശതമാനം വ൪ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനങ്ങൾക്ക് ഹദഫ് നൽകിയ സഹായത്തിൻെറ പ്രതിഫലം പരിമിതമായ രീതിയിൽ മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് മറ്റൊരു ശൂറ അംഗമായ ഫഹദ് ബിൻ ജുമുഅ പറഞ്ഞു. തൊഴിൽ പദ്ധതികൾ നഗര കേന്ദ്രീകൃതമാണെന്നും ചെറിയ പട്ടണങ്ങളിൽ തൊഴിൽ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുതും ഇടത്തരവുമായ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ഹദഫിന് കഴിയുന്നില്ല. ഹ്യൂമൻ റിസോഴ്സ് ഫണ്ടിന് അനുവദിച്ച 12 ദശലക്ഷം വരുന്ന തുകയുടെ ഫലം നിരാശാജനകമാണെന്നും ശൂറ അംഗങ്ങൾ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ വ൪ധിച്ചുവരികയാണ്. പദ്ധതിയുടെ പഠനത്തിനായി മാത്രം 90 ദശലക്ഷം റിയാൽ ഹദഫ് ചിലവിട്ടതായും ശൂറ അംഗങ്ങൾ ആരോപിച്ചു.
എന്നാൽ ചില്ലറ വ്യാപാര രംഗം മൊത്തമായി സ്വദേശിവത്കരിക്കാൻ ആലോചിക്കുന്നതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. അതിലൂടെ സെയിൽസ്മാൻ, സൂപ്പ൪വൈസ൪ തസ്തികകളിലേക്ക് സ്ത്രീകളും പുരുഷൻമാരുമായി  42000 പേ൪ക്ക് തൊഴിൽ സാധ്യതകൾ ലഭിക്കും. ഇത്തരം ജോലികൾ ഏറ്റടെുക്കുന്നതിലൂടെ സ്വദേശികൾക്ക് ചുരുങ്ങിയത് 4500 റിയാലെങ്കിലം മാസ വേതനം ലഭിക്കുമെന്നും മന്ത്രാലയം കരുതുന്നു.
ചില്ല വ്യാപാര മേഖലയിൽ ധാരാളം ജോലി സാധ്യതകളുള്ളതായി മന്ത്രാലയ വാക്താവ് പറഞ്ഞു. ഒരു റിപ്പോ൪ട്ട് പ്രകാരം ഏകദേശം 16 ശതമാനം വിദേശ തൊഴിലാളികളും ചില്ലറ വ്യാപാര രംഗങ്ങളിലാണ് ജോലി നോക്കുന്നത്. ഹദഫിൽ പേ൪ രജിസ്റ്റ൪ ചെയ്ത 75 ശതമാനം സ്വദേശി തൊഴിലന്വേഷകരും സെക്കൻഡറി സ്കൂൾ വിദ്യഭ്യാസം മാത്രമുള്ളവരാണെന്നതാണ് മന്ത്രാലയത്തിന്‍്റെ പുതിയ നീക്കത്തിന് പിന്നിൽ. ചില്ലറ വ്യാപാര രംഗത്ത് കാലുറപ്പിക്കാനാവുന്ന വിധം സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.