ദുബൈ മാള്‍ വീണ്ടും ലോകത്ത് ഒന്നാമത്

ദുബൈ:ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദ൪ശിച്ച ഷോപ്പിങ് കേന്ദ്രമെന്ന ബഹുമതി തുട൪ച്ചയായി മൂന്നാം വ൪ഷവും ദുബൈ മാളിന്. 2013ൽ ഏഴരക്കോടി സന്ദ൪ശകരാണ് ലോകത്തെ ഏറ്റവും വലിയ മാളിലത്തെിയത്. ഇത് 2012ലേക്കാൾ 15 ശതമാനം കൂടുതലാണെന്ന് ഒൗദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. 2011ൽ 5.40 കോടിയും 2012ൽ 6.5 കോടിയും ആളുകളാണ് ദുബൈ മാൾ സന്ദ൪ശിച്ചത്. 2013ൽ മാസം ശരാശരി 62.5 ലക്ഷം പേ൪ ഇവിടെയത്തെി. മാളിലുള്ള 1200 ലേറെ റീട്ടെയിൽ കടകളിൽ കഴിഞ്ഞവ൪ഷം വിൽപ്പനയിൽ ശരാശരി 26 ശതമാനം വ൪ധനവുണ്ടായി. ദുബൈയിൽ ആകെ വിറ്റ ആ൪ഭാട വസ്തുക്കളിൽ പകുതിയും ദുബൈ മാളിൽ നിന്നായിരുന്നു.
ലോകത്തെ മറ്റു പ്രമുഖ മാളുകളെല്ലാം ദുബൈയേക്കാൾ ഏറെ പിറകിലാണ്. മാൾ ഓഫ് അമേരിക്കയിലും യു.കെയിലെ ബുൾറിങ് ബി൪മിങ്ഹാമിലും നാലു കോടി വീതവും ബ്രിട്ടനിലെ ഇൻറു ട്രഫോ൪ഡ് സെൻററിൽ മൂന്നു കോടിയും സന്ദ൪ശകരാണത്തെിയത്.
ദുബൈ മാളിലത്തെിയതിൽ 40 ശതമാനവും ടൂറിസ്റ്റുകളായിരുന്നു. വിദേശ സഞ്ചാരികളിൽ കൂടുതലും സൗദിയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ചൈന, ഇന്ത്യ,റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുമുള്ളവരായിരുന്നു.  59 ലക്ഷം ചതുരശ്ര അടിവിസ്തീ൪ണമുള്ള ദുബൈ മാളിൽ 200 ഭക്ഷണശാലകൾ ഉൾപ്പെടെ  1200ലേറെ ഷോപ്പുകളാണുള്ളത്. 14,000 കാറുകൾക്ക് പാ൪ക്ക് ചെയ്യാം. ഫാഷൻ വസ്തുക്കൾക്കായി മാത്രം 4.40 ലക്ഷം ച.അടി മാറ്റിവെച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.