അല്‍ജസീറ ഈജിപ്തിലെ സംപ്രേഷണം തുടരും

ദോഹ: അൽ ജസീറ നെറ്റ്വ൪ക്കിൻെറ ഈജിപ്ത് ചാനലായ അൽ ജസീറ മുബാശി൪ മിശ൪ സംപ്രേഷണം തുടരുമെന്ന് ചാനൽ വക്താക്കൾ ദോഹയിൽ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. അൽ ജസീറ മുബാശി൪ മിശ൪ ഈജിപ്തിൽ നടക്കുന്ന കാര്യങ്ങളിലേക്ക് തുറന്ന് വെച്ച വലിയ ജനവാതിലാണെന്നന്ന് അൽ ജസീറ ആക്ടിങ് ജനറൽ മാനേജ൪ ഡോ. മുസ്തഫ സവാഖ് പറഞ്ഞു.
അറബ് രാജ്യങ്ങളിൽ നടക്കുന്ന നവോത്ഥാന പ്രവ൪ത്തനങ്ങളെ പിന്തുണക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ നൻമക്ക് വേണ്ടിയും അൽ ജസീറ എപ്പോഴും പ്രവ൪ത്തിക്കാറുണ്ട്. വാ൪ത്തകൾ റിപ്പോ൪ട്ട് ചെയ്യുന്നതിലും പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതിലും എന്നും കൃത്യവും നിഷ്പക്ഷവുമായ നിലപാടാണ്്  അൽ ജസീറയുടേത്. ചാനലിൽ ജോലി ചെയ്യുന്ന എല്ലാവരും ഇത് നിലനി൪ത്താൻ ബാധ്യസ്ഥരാണ്. സാധാരണ ജനങ്ങളുടെ വിഷയങ്ങൾ ഉയ൪ത്തിക്കാട്ടുന്നതിനും അവരുടെ  ബുദ്ധിമുട്ടുകൾ പ്രതിരോധിക്കുന്നതിനും ഉള്ള ശ്രമങ്ങൾ തുടരുമെന്ന് മുബാശി൪ മിശ൪ ഡയറക്ട൪ അയ്മാൻ ജബല്ല പറഞ്ഞു.
ഗൗരവതരമായ മാധ്യമപ്രവ൪ത്തനം നടത്തുമ്പോൾ ചില പ്രശ്നങ്ങളുണ്ടാകാമെന്നും അവ നേരിടാൻ തങ്ങളുടെ പ്രവ൪ത്തക൪ തയ്യാറാണെന്നുമായിരുന്നു പ്രതികരണം.
 ഈജിപ്ഷ്യൻ ജനതയുടെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ വഴി ജനങ്ങളിലേക്ക് കൊണ്ടുവരുന്നത് തുടരും. ഇതിനായി വിവിധ മേഖലകളിലെ സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ധാരാളം പരിപാടികൾ ആവിഷ്കരിക്കുമെന്നും അയ്മാൻ ജബല്ല പറഞ്ഞു. അൽജസീറയുടെപ്രവ൪ത്തനങ്ങൾക്ക് മുതൽക്കൂട്ടായി പ്രമുഖ  ഈജിപ്ഷ്യൻ സ്പോ൪ട്സ് കമൻനേ൪റ്ററായ ഡോ. അല്ല സാദിഖ് ‘കായിക രംഗത്തെ രാഷ്ട്രീയം’ എന്ന പേരിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. അൽ ജസീറയുടെ ഭാഗമായി പ്രവ൪ത്തിക്കാൻ സാധിച്ചതിൽ അദ്ദേഹം വളരെയേറെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
ഈജിപ്തിൽ ജയിലിലടച്ച അൽ ജസീറയുടെ പ്രവ൪ത്തകര മോചിപ്പിക്കാൻ വേണ്ടതെല്ലാം ചാനൽ നടത്തുമെന്നും രാഷ്ട്രീയ സമ്മ൪ദ്ധം കാരണമാണ് അവരെ തടവിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.