മുഹമ്മദ് ബിന്‍ റാശിദ് സിറ്റി ഒന്നാം ഘട്ടം തുറന്നു

ദുബൈ: ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സിറ്റിയുടെ ഒന്നാം ഘട്ടമായി 30 കോടി ദി൪ഹം ചെലവിൽ നി൪മിച്ച ഡിസ്ട്രിക്റ്റ് വൺ ഉദ്ഘാടനം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നി൪വഹിച്ചു. മെയ്ദാൻ സിറ്റിക്ക് സമീപം ബു൪ജ് ഖലീഫയിൽ നിന്ന് നാല് കിലോമീറ്റ൪ അകലെയാണ് മുഹമ്മദ് ബിൻ റാശിദ് സിറ്റി.
ആധുനിക സൗകര്യങ്ങളോട് കൂടിയ താമസ കേന്ദ്രങ്ങളും വിനോദോപാധികളും അടങ്ങിയതാണ് മുഹമ്മദ് ബിൻ റാശിദ് സിറ്റി. മൊത്തം 54 ദശലക്ഷം ചതുരശ്ര അടി പദ്ധതിയിൽ ഡിസ്ട്രിക്റ്റ് വണിൻെറ മാത്രം വിസ്തീ൪ണം നാല് ദശലക്ഷം ചതുരശ്ര അടിയാണ്.
നാല് ഘട്ടങ്ങളായി നി൪മിക്കുന്ന പദ്ധതി 2019ൽ പൂ൪ത്തിയാകുമെന്നാണ് കരുതുന്നത്. ഒന്നാം ഘട്ടത്തിൻെറ ഭാഗമായി നി൪മിച്ച 300ഓളം വില്ലകളിൽ ചിലത് ശൈഖ് മുഹമ്മദ് സന്ദ൪ശിച്ചു. അറബിക്, മെഡിറ്ററേനിയൻ, കണ്ടമ്പററി ഡിസൈനിൽ പണിതിരിക്കുന്ന വില്ലകളിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. നാല് മുതൽ എട്ട് വരെ ബെഡ്റൂമുകളാണ് വില്ലകളിലുള്ളത്.
പദ്ധതിയുടെ രൂപരേഖ മെയ്ദാൻ ഗ്രൂപ്പ് ചെയ൪മാനും സി.ഇ.ഒയുമായ സഈദ് ഹുമൈദ് അൽ തായി൪ ശൈഖ് മുഹമ്മദിന് വിശദീകരിച്ചുകൊടുത്തു. 600 ഹെക്ട൪ ഹരിത മേഖലയാണ് പദ്ധതിയുടെ പ്രത്യേകത.
പാ൪ക്കുകൾ, തോടുകൾ, കൃത്രിമ വനങ്ങൾ, വാട്ട൪ പാ൪ക്ക് തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഏഴ് കിലോമീറ്റ൪ നീളത്തിലുള്ള ക്രിസ്റ്റൽ ലഗൂണാണ് മറ്റൊരു പ്രധാന ആക൪ഷണം. കൃത്രിമമായി നി൪മിച്ച 14 കിലോമീറ്റ൪ ബീച്ചുമുണ്ട്. ഇതിന് പുറമെ റീട്ടെയ്ൽ ഷോപ്പുകൾ, വിനോദോപാധികൾ, കായികോപാധികൾ എന്നിവയും ഒരുക്കിയിരിക്കുന്നു. 1500 ആഡംബര വില്ലകളാണ് പദ്ധതിയിലുള്ളത്. ദുബൈ എക്സ്പോക്ക് മുമ്പ് പൂ൪ത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് നി൪മാണ പ്രവ൪ത്തനങ്ങൾ പുരോഗമിക്കുന്നത്. ഡിസ്ട്രിക്റ്റ് വൺ ഉദ്ഘാടന ചടങ്ങിൽ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയ൪മാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂമും മുതി൪ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.