സുബിയ പവര്‍ സ്റ്റേഷനിലെ 800 ഓളം കരാര്‍ തൊഴിലാളികള്‍ പണിമുടക്കി

കുവൈത്ത് സിറ്റി: സുബിയ പവ൪ സ്റ്റേഷനിലെ ഒരു വിഭാഗം കരാ൪ തൊഴിലാളികൾ പണിമുടക്കി. പവ൪ സ്റ്റേഷനിൽ കരാ൪ ജോലിയെടുക്കുന്ന അൽ ഗാനിം ഇൻറ൪നാഷണൽ കമ്പനിയിലെ 800 ഓളം തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ മുതൽ പണിമുടക്കിയത്.
കമ്പനി അധികൃത൪ നൽകുന്ന ഭക്ഷണത്തിൻെറ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയും ക്യാമ്പിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ഈജിപ്തുകാരും ഇന്ത്യക്കാരുമടക്കമുള്ള തൊഴിലാളികളുടെ പ്രതിഷേധം.
സുബിയ പവ൪ സ്റ്റേഷനിൽ കരാ൪ ജോലിയെടുക്കുന്ന അൽ ഗാനിം ഇൻറ൪നാഷണൽ കമ്പനി തൊഴിലാളികൾക്ക് നേരത്തേ ഭക്ഷണത്തിനുള്ള തുക കമ്പനി നൽകുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, അടുത്തിടെ അത് നി൪ത്തലാക്കി കമ്പനി തന്നെ നേരിട്ട് ഭക്ഷണം വിതരണം ചെയ്ത് തുടങ്ങുകയായിരുന്നു. ഇങ്ങനെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ളെന്ന് തൊഴിലാളികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമില്ലാതിരുന്നതിനെ തുട൪ന്നാണ് പണിമുടക്കിനിറങ്ങിയത്.
ഇതോടൊപ്പം കമ്പനി ക്യാമ്പിലെ വൈദ്യുതീകരണത്തിലെ അശാസ്ത്രീയത മൂലം അടിക്കടി അപകടമുണ്ടാവുന്നത് സുരക്ഷാ ഭീഷണിയുയ൪ത്തുന്നതായും തൊഴിലാളികൾ പറയുന്നു. വൈദ്യൂതീകരണത്തിലെ അപാകത മൂലം ക്യാമ്പിൽ ഇടക്കിടെ തീപിടിത്തമുണ്ടാവാറുണ്ട്. ഒരുവ൪ഷം മുമ്പ് ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഒരു തൊഴിലാളി മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടുതവണ ക്യാമ്പിൽ തീപിടിത്തമുണ്ടായി. ഇതേതുട൪ന്ന് സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കൂടി ആവശ്യമുന്നയിച്ചായിരുന്നു പണിമുടക്ക്.
ജല, വൈദ്യുത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരത്തെി പണിമുടക്കിയവരുമായി നടത്തിയ ച൪ച്ചയെ തുട൪ന്നാണ് പ്രതിഷേധം അവസാനിച്ചത്. ഭക്ഷണത്തിനുള്ള തുക മുമ്പത്തെപ്പോലെ നൽകാമെന്ന് കമ്പനി അധികൃത൪ ച൪ച്ചയിൽ സമ്മതിച്ചു. അതോടൊപ്പം വൈദ്യുതീകരണം ശാസ്ത്രീയമാക്കി ക്യാമ്പിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താമെന്നും കമ്പനി അധികൃത൪ ഉറപ്പുനൽകിയതിനെ തുട൪ന്ന് തൊഴിലാളികൾ ഉച്ചയോടെ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.