നാളികേര വികസന പദ്ധതിയിലെ അഴിമതി: വിജിലന്‍സ് അന്വേഷണം തുടങ്ങി

വടകര: സമഗ്ര നാളികേര വികസന പദ്ധതിയുടെ മറവിൽ മരുതോങ്കര ഗ്രാമപഞ്ചായത്തിൽ നടന്ന അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി.
ഡിവൈ.എസ്.പി അശ്വകുമാറിൻെറ നേതൃത്വത്തിലുള്ള സംഘമാണ് കേസ്        അന്വേഷിക്കുന്നത്.
 പരാതിക്കാ൪ ഉൾപ്പെടെ പത്തിലധികം പേരിൽ നിന്ന് ഇതിനകം മൊഴിയെടുത്ത സംഘം പദ്ധതി നടത്തിപ്പ് സംബന്ധിച്ച രേഖകളും ശേഖരിച്ചതായാണ് സൂചന.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗവുമായ ടി.കെ. നാണു പ്രസിഡന്‍ായി രൂപവത്കരിച്ച ‘ഹരിത’ ക്ളസ്റ്റ൪ മുണ്ടക്കുറ്റി വാ൪ഡിൽ നടപ്പാക്കിയ പദ്ധതിയിലാണ് അഴിമതി ആരോപണം ഉയ൪ന്നത്.
വിളപരിപാലനം, ജലസേചനം, കൊപ്ര സംസ്കരണ യൂനിറ്റ്, പൊതു സംഭരണ കേന്ദ്രം, ഡെയറി യൂനിറ്റ്, നടീൽ വസ്തുക്കളുടെ ഉൽപാദനം, ഇടവിള കൃഷി എന്നീ കാര്യങ്ങളടങ്ങിയ പദ്ധതിക്കായി അനുവദിച്ച 14 ലക്ഷം രൂപയിൽ വലിയൊരുപങ്കും തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. പാ൪ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും പേരിൽ കള്ള വൗച്ച൪ ഉണ്ടാക്കി ഏരിയാ കമ്മിറ്റി അംഗം പണം തട്ടിയെന്നാരോപിച്ച് പാ൪ട്ടി അംഗങ്ങൾ തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്.
ഇദ്ദേഹത്തിനെതിരെ  സംഘടന നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം കൊറ്റോം ബ്രാഞ്ചിലെ 10 പേ൪  അംഗത്വം പുതുക്കാതെ പ്രവ൪ത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനിടെയാണ് അഴിമതിയെക്കുറിച്ച് വിജിലൻസിന് പരാതി ലഭിച്ചത്.പച്ചില വളം ഇറക്കിയ വകയിൽ തൻെറ പേരിൽ കള്ള വൗച്ച൪ തയാറാക്കി പണം തട്ടിയതായി ഒരു പാ൪ട്ടി അംഗം വിജിലൻസിന് മൊഴി  നൽകിയതായാണ് സൂചന.
മണ്ണിര കമ്പോസ്റ്റ് നി൪മിച്ച വകയിൽ തൻെറ പേരിൽ 41,000 രൂപ കൈപ്പറ്റിയതായി മറ്റൊരാളും     മൊഴി നൽകിയിട്ടുണ്ട്.
വളം ഇറക്കിയതിന് 600 രൂപ കൈപ്പറ്റിയ ആളുടെ പേരിന് നേരെ 7600 രൂപയെന്ന് രേഖപ്പെടുത്തിയതിൻെറ വിശദാംശങ്ങളും വിജിലൻസിന് നാട്ടുകാ൪ കൈമാറിയതായി അറിയുന്നു.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.