കുവൈത്ത് സിറ്റി: ചില്ലറ മയക്കുമരുന്ന് കടത്ത് രാജ്യത്ത് നി൪ബാധമായിരിക്കുകയും അത് വാ൪ത്ത അല്ലാതായി മാറുകയും ചെയ്യുന്നതിനിടക്ക് സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് അധികൃതരെ ഞെട്ടിക്കുകയും ആശങ്കയിലാക്കുകയും ചെയ്തു. 370 കിലോ വരുന്ന മയക്കുമരുന്നിൻെറ വൻ ശേഖരം രാജ്യത്തിനകത്ത് നിന്ന് കണ്ടത്തെിയതാണ് അധികൃതരെ ഞെട്ടിച്ചിരിക്കുന്നത്.
ഒരാഴ്ചമുമ്പ് ഒരു അയൽരാജ്യത്ത് നിന്നത്തെിയ ഒരു ട്രെയ്ലറിൽനിന്നാണ് ഇത്രയും കിലോ മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വില വരുന്ന 360 കിലോ ഹഷീഷും 10 കിലോ കറുപ്പുമാണ് കണ്ടെടുക്കാനായത്. ട്രെയ് ലറിൻെറ അടിയിൽ പ്രത്യേകം രഹസ്യ അറയുണ്ടാക്കി അതിൽ അടക്കം ചെയ്ത ചെറുതും വലുതുമായ മയക്കുമരുന്ന് കീസുകളാണ് കാണപ്പെട്ടത്. ഒരു അറബ് രാജ്യം വഴി കരമാ൪ഗത്തിലൂടെ രാജ്യത്തേക്ക് വൻ മയക്കുമരുന്ന് ശേഖരം എത്തിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുട൪ന്ന് ആൻറി നാ൪കോട്ടിക് സെല്ലും ഇൻറലിജൻസ് ടീമും ഒരാഴ്ചയോളം നടത്തിയ തന്ത്രപരമായ നിരീക്ഷണത്തിനൊടുവിൽ അറബ് വംശജനായ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രമാദമായ സംഭവമായതിനാൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അൽ ഹമദ് അസ്വബാഹും അണ്ട൪ സെക്രട്ടറി കേണൽ സുലൈമാൻ ഫഹദ് അൽ ഫഹദും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിനോടൊപ്പം നേരിട്ടത്തെിയാണ് മയക്കുമരുന്ന് സൂക്ഷിച്ച രഹസ്യ അറ തുറക്കുന്നതുൾപ്പെടെ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി കേണൽ അബ്ദുൽ ഹമീദ് അബ്ദുറഹീം അൽ അവദി, ആൻറി നാ൪കോട്ടിക് സെൽ ഡയറക്ട൪ കേഡ൪ ജനറൽ സാലിഹ് അൽ ഗാനം അൽ ഇൻസി എന്നിവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.
അതിനിടെ, കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ ഭാഗങ്ങളിലായി നടന്ന റെയ്ഡിൽ 700 കിലോ ഹഷീഷ് മാത്രം പിടികൂടിയതായി അധികൃത൪ വ്യക്തമാക്കി. ആറു ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകളും ഈ കാലയളവിൽ പിടികൂടിയെങ്കിലും ഒരേ സംഭവത്തിൽ ഇത്രയും കൂടുതൽ മയക്കുമരുന്ന് കണ്ടത്തൊനായത് സമീപകാലത്ത് ആദ്യമാണന്ന് അധികൃത൪ കൂട്ടിച്ചേ൪ത്തു.
വൻ മയക്കുമരുന്ന് പിടികൂടുന്നതിന് പിന്നിൽ പ്രവ൪ത്തിച്ച സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അൽ ഹമദ് അസ്വബാഹ് അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.