എന്‍ജിനീയറിങ് കോളജിലെ വനിത ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധ

പത്തനംതിട്ട: മലയാലപ്പുഴ മുസ്്ലിയാ൪ എൻജിനീയറിങ് കോളജിലെ ലേഡീസ് ഹോസ്റ്റലിലെ മെസിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് ആഹാരം കഴിച്ച വിദ്യാ൪ഥിനികളിൽ 28 പേ൪ക്ക്  ഭക്ഷ്യവിഷബാധ. കുട്ടികളെ പത്തനംതിട്ടയിലെ സ്വകാര്യ ക്ളിനിക്കിൽ ചികിത്സ നൽകി വിട്ടയച്ചു.  രണ്ടും മൂന്നും ബാച്ചുകളിലെ വിദ്യാ൪ഥിനികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഹോസ്റ്റലിൽ താമസിച്ച കുട്ടികൾക്ക് ഛ൪ദിയും തലകറക്കവും അനുഭവപ്പെട്ടത്
ആരതി (19), ജാസ്മിൻ (20), ഷിംന (20), ചിത്ര (21), അൻസിഷ (21), റഹ്്നാസ് (20), അനിത (23), ആതില (20), ആതിര, സ്വീറ്റി (21), രജന (20)ആതിര (20), ജ്യോതി (20), വിദ്യ (20), ആതിര (19), അമ്പിളി (20), റോഷ്നി (20), അനുസ് സൂസൺ (20), റിൻസി(20), ഫാത്തിമ(20), വിനീത(20), വിജാന(21), രാഖി കൃഷ്ണ(18), അൻസില(18), വൃന്ദ(18), അമിന(20), ശാലിനി(20),റുക്കിയ ഇബ്രാഹിം (21) എന്നിവരാണ് ചികിത്സ തേടിയത്. ജാസ്മിൻ എന്ന വിദ്യാ൪ഥിയെ വൈകുന്നേരത്തോടെ മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   
   ആഹാരത്തിൽ പരിപ്പ്, പയ൪, അച്ചാ൪, തക്കാളിക്കറി എന്നിവയുണ്ടായിരുന്നതായും ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നും  ഡോക്ട൪ പറഞ്ഞു. ഭക്ഷ്യവിഷബാധയെ തുട൪ന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഹോസ്റ്റലിൽ പരിശോധന നടത്തി.
ഇവിടെനിന്ന് പഴകിയ പയറും മറ്റ് ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥ൪ അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥ൪ക്ക് ചോറ്  മാത്രമാണ് പരിശോധനക്ക് ലഭിച്ചത്. ക്ളിനിക്കിൽ ചികിത്സ തേടിയെത്തിയ കുട്ടികളെ അഡ്മിറ്റ് ചെയ്യാതെ പരിശോധന നടത്തി വിട്ടയക്കാനും ശ്രമമുണ്ടായി. സംഭവമറിഞ്ഞ് എത്തിയ വാ൪ത്താലേഖകരെ തടയുകയും ചെയ്തു.
വിദ്യാ൪ഥിനികളെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോളജിലെ ആൺകുട്ടികൾ ക്ളിനിക്കിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. മുസ്ലിയാ൪ എൻജിനീയറിങ് കോളജിലെ വിദ്യാ൪ഥിനികളെ പ്രവേശിപ്പിച്ച ക്ളിനിക്കിന് മുന്നിൽ എത്തിയ വിദ്യാ൪ഥികളുമായി ആശുപത്രി അധികൃത൪ ത൪ക്കിക്കുന്നു

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.