പതിറ്റാണ്ടിനുശേഷം മടങ്ങിയ ബഷീര്‍ റാവുത്തര്‍ 10 ദിവസം കഴിഞ്ഞിട്ടും നാട്ടിലത്തെിയില്ളെന്ന്

റിയാദ്: പത്തുവ൪ഷം സൗദിയിൽ നിയമലംഘകനായി കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിച്ച കൊല്ലം, അഞ്ചൽ തടിക്കാട് സ്വദേശി ബഷീ൪ രാവുത്ത൪ എന്ന അമീ൪ ഉസ്മാൻ (60) 10 ദിവസത്തിനുശേഷവും വീട്ടിലത്തെിയില്ളെന്ന് പരാതി. ജനുവരി ഒമ്പതിന് രാവിലെ 10ന് റിയാദ് എയ൪പോ൪ട്ടിൽനിന്ന് സൗദി എയ൪ലൈൻസ് (എസ്.വി. 760) വിമാനത്തിൽ പുറപ്പെട്ട ബഷീ൪ റാവുത്ത൪ വൈകീട്ട് 4.15ന് ദൽഹി വിമാനത്താവളത്തിലിറങ്ങിയതായി വിവരമുണ്ട്. വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
വിളിച്ച നമ്പറിലേക്ക് പിന്നീട് തിരിച്ചുവിളിച്ചപ്പോൾ ഫോണെടുത്തയാൾ അദ്ദേഹം ബാഗേജുമെടുത്ത് പുറത്തുപോയി എന്നാണ് പറഞ്ഞത്. 10 ദിവസം കഴിഞ്ഞിട്ടും വീട്ടിൽ എത്താതായപ്പോൾ വീട്ടുകാ൪ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.
2004ൽ ഹൗസ് ഡ്രൈവ൪ വിസയിൽ റിയാദിലത്തെിയ ബഷീ൪ റാവുത്ത൪ സ്പോൺസറുടെ അവഗണനമൂലം പത്തുവ൪ഷം നിയമകുരുക്കിലായതും ഇളവുകാലം പ്രയോജനപ്പെടുത്താൻ കഴിയാതായതും ഡിസംബ൪ 30ന് ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. സ്പോൺസ൪ തൻെറ പേരിലെ വ്യാജ വിസയിലാണ് ബഷീ൪ റാവുത്ത൪ വന്നതെന്ന് കാണിച്ച് അധികൃത൪ക്ക് പരാതി നൽകി ‘മത്ലൂബാ’ക്കിയതാണ് നിയമകുരുക്കിനെ മുറുക്കിയത്.
ആദ്യം കുറെക്കാലം സൗദിയിലുണ്ടായിരുന്ന ബഷീ൪ റാവുത്ത൪ നാട്ടിലേക്ക് മടങ്ങിയശേഷം മകളുടെ വിവാഹം മൂലമുണ്ടായ കടബാധ്യത തീ൪ക്കാൻ വേണ്ടിയാണ് പുതിയ വിസയിൽ തിരിച്ചത്തെിയത്. 7000റിയാൽ കൊടുത്തുവാങ്ങിയ വിസ തൻെറ അറിവോടെയുള്ളതല്ളെന്ന് പറഞ്ഞ് സ്പോൺസ൪ കൈയൊഴിഞ്ഞപ്പോൾ തള൪ന്നുപോയെങ്കിലും കടബാധ്യതയോ൪ത്ത് എങ്ങിനേയും പിടിച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. റിയാദ് നഗരത്തിന് പുറത്ത് മരുഭൂമികളിൽ അലഞ്ഞ് വിവിധയിടങ്ങളിൽ ആട്ടിടയ ജോലിയും മറ്റും ചെയ്താണ് പത്തുവ൪ഷം കഴിഞ്ഞത്. ഇളവുകാലം പ്രഖ്യാപിച്ചപ്പോഴാണ് നഗരത്തിൽ തിരിച്ചത്തെിയത്. റിയാദ് നസീമിലെ മനുഷ്യസ്നേഹികളുടെ കാരുണ്യത്തിൽ കഴിഞ്ഞുകൊണ്ട് ശുമൈസി ത൪ഹീലുമായി ബന്ധപ്പെട്ട് ഏഴുമാസത്തോളം ശ്രമം നടത്തിയിട്ടും നാട്ടിലേക്കുള്ള വഴി തുറന്നുകിട്ടിയില്ല. ‘മത്ലൂബ്’ എന്ന കടമ്പയാണ് എല്ലാം തട്ടിത്തെറിപ്പിച്ചത്.
റിയാദിൽ രക്ഷയില്ളെന്ന് കണ്ട് ഒരു മലയാളിയുടെ വാക്കുവിശ്വസിച്ച് 1500 റിയാൽ അയാൾക്കുനൽകി ജിദ്ദയിൽ പോയി അവിടുത്തെ ത൪ഹീൽ ശ്രമം തുട൪ന്നു. ഉംറ വിസയിലത്തെിയശേഷം അനധികൃതരായി തങ്ങുന്നവ൪ക്കുള്ള പഴുതിലൂടെ നാട്ടിൽ പോകാൻ കഴിയുമെന്നാണ് മലയാളി വ്യാജ ഏജൻറ് പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. എന്നാൽ അതും പരാജയപ്പെട്ടു. വീണ്ടും റിയാദിലത്തെി ശ്രമം തുടരുന്നതിനിടെയാണ് ‘ഗൾഫ് മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിക്കുന്നത്. വാ൪ത്ത ശ്രദ്ധയിൽപെട്ട ബന്ധുക്കളും നാട്ടുകാരും നടത്തിയ ശ്രമഫലമായാണ് ഒടുവിൽ നാട്ടിലേക്കുള്ള വഴി തുറന്നുകിട്ടിയത്. ദൽഹിയിലേക്കുള്ള വിമാനമാണ് കിട്ടിയത്. അവിടെനിന്ന് ട്രെയിനിൽ നാട്ടിലേക്ക് പോകാനായിരുന്നു തീരുമാനമെന്ന് കരുതുന്നു.
ദൽഹിയിലത്തെിയ ശേഷം എന്ത് സംഭവിച്ചു എന്നാണ് അറിയാത്തത്.
ബന്ധുക്കളുടെ പരാതിയിന്മേൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവ൪ നാട്ടിൽ 9961440353, സൗദിയിൽ 0507850339 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യ൪ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.