ജിദ്ദ: 10 ശതമാനത്തിലധികം തൊഴിലാളികൾ ജോലിയിൽ നിന്ന് ഒളിച്ചോടിയതായി (ഹുറൂബ്) റിപ്പോ൪ട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന വിസകളിൽ നിയന്ത്രണം വരുത്തുന്നതിനുള്ള നടപടകളുമായി സൗദി തൊഴിൽ മന്ത്രാലയം. ഹുറൂബായ തൊഴിലാളികളുടെ എണ്ണം സ്ഥാപനത്തിന് അനുവദിച്ച വിസയുമായി ബന്ധിപ്പിക്കുന്ന പുതിയ പരിഷ്കരണത്തെക്കുറിച്ചാണ് സൗദി തൊഴിൽ മന്ത്രാലയം ആലോചിക്കുന്നത്.
മന്ത്രാലയം കണക്കാക്കുന്ന ശതമാനത്തിന്‍്റെ അടിസ്ഥാനത്തിലായിരിക്കും നടപടികൾ സ്വീകരിക്കുക. പുതിയ പരിഷ്കരണങ്ങളുടെ കരട് രേഖ പൊതുസമൂഹത്തിന്‍്റെ അഭിപ്രായങ്ങൾ തേടാനായി തൊഴിൽ മന്ത്രാലയത്തിൻെറ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഇതു പ്രകാരം ഏതെങ്കിലും വ്യവസായ, വാണിജ്യ സ്ഥാപനം മൊത്തം തൊഴിലാളികളുടെ 10 ശതമാനത്തിൽ കൂടുതൽ തൊഴിലാളികൾ ഒരു വ൪ഷത്തിനുള്ളിൽ ‘ഹുറൂബ്’ ആയതായി റിപ്പോ൪ട്ട് നൽകിയാൽ നിതാഖാത് നിയമപ്രകാരം പ്രസ്തുത സ്ഥാപനത്തിന് അ൪ഹമായ വിസകൾ മുഴുവാനായി ലഭിക്കുകയില്ല. രണ്ടു രീതികളാണ് നിയമം നടപ്പാക്കാൻ മന്ത്രാലയം സ്വീകരിക്കുകയെന്നും കരട് രേഖ വ്യക്തമാക്കുന്നു.
ആറു മാസത്തിനിടെ മൊത്തം ജീവനക്കാരുടെ 10 ശതമാനത്തിലധികം ‘ഹുറൂബ്’ റിപ്പോ൪ട്ട് ചെയ്യപ്പട്ടാൽ നിതാഖാത് ചട്ടപ്രകാരം സ്ഥാപനത്തിന് അ൪ഹമായ വിസകളിൽ ഒന്ന് തടയും. അതുപോലെ ഒരുവ൪ഷത്തിനുള്ളിൽ രണ്ട് ഹുറൂബുകൾ റിപ്പോ൪ട്ട് ചെയ്യപ്പട്ടാലും സ്ഥാപനത്തിന് അ൪ഹതപ്പെട്ട ഒരു വിസ തടഞ്ഞുവെക്കുമെന്നും തൊഴിൽ മന്ത്രാലത്തിന്‍്റെ കരട് രേഖയിൽ പറയുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് തൊഴിൽ വിപണി ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും തൊഴിൽ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും കഴിയുമെന്നാണ് തൊഴിൽ മന്ത്രാലയം കണക്ക് കൂട്ടുന്നത്.
അതിനിടെ, തൊഴിൽ മന്ത്രാലയം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ സൗദി ചേംബറിന് കീഴിൽ പ്രവ൪ത്തിക്കുന്ന നാഷണൽ കോൺട്രാക്ടേഴ്സ് ഫോറത്തോട് തൊഴിൽ മന്ത്രി എഞ്ചി. ആദിൽ ഫഖീഹ് നൽകിയ നി൪ദ്ദശത്തേിന് ഫോറം മറുപടി നൽകി. ‘തൊഴിൽ മന്ത്രാലയത്തിന്‍്റെ തീരുമാനങ്ങൾ കുറ്റമറ്റതാക്കാൻ നി൪ദേശങ്ങൾ നൽകി സഹകരിക്കുക’ എന്ന മന്ത്രാലയത്തിൻെറെ മോട്ടൊയുടെ ഭാഗമായാണ് അഭിപ്രായം സ്വരൂപിക്കുന്നത്. മന്ത്രാലയത്തിന്‍്റെ വെബ് പോ൪ട്ടലായ ‘മഅൻ’ മുഖേനയാണ് നി൪ദേശങ്ങൾ പോസ്റ്റ് ചെയ്യണ്ടതെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏഴു പദ്ധതികൾക്കാണ് സൗദി അറേബ്യയുടെ വിവിധ നി൪മാണ മേഖലയിലെ പ്രമുഖരിൽനിന്ന് നി൪ദേശങ്ങൾ ക്ഷണിച്ചത്.
രാജ്യത്തെ തൊഴിൽ വിപണിയേയും തൊഴിലാളികളെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ നി൪മാണ, നിക്ഷേപ മേഖലകളിൽ പ്രവ൪ത്തിക്കുന്ന വ്യാപാര പ്രമുഖരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഏകീകരിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
നാഷണൽ കോൺട്രാക്ടേഴ്സ് ഫോറം അഭിപ്രായം രേഖപ്പെടുത്തിയ വിഷയങ്ങളിൽ സൗദിവത്കണ ശതമാനത്തിലെ മാറ്റങ്ങൾ, നിതാഖാതിൽ വിദേശ തൊഴിലാളികളുടെ റേറ്റിങ്, അ൪ഹമായ വിസ ലഭിക്കുന്നതിൽ ഹുറൂബിന്‍്റെ പരിഗണന, സ്വദേശിവത്കരണത്തിൽ സ്വദേശി ജീവനക്കാരുടെ വേതന വ്യവസ്ഥ, ‘മഞ്ഞ’യിലുള്ള സ്ഥാപനങ്ങളിലെ വിദേശി ജീവനക്കാരുടെ ഇഖാമ പുതുക്കാതിരിക്കൽ, സ്വദേശിവത്രണ ശതമാനത്തിൽ സ്വദേശി ജീവനക്കാരുടെ ഗ്രേഡ് മാറ്റം തുടങ്ങി സുപ്രധാനമായ വിഷയങ്ങൾ അടങ്ങിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.