ജോലി ലഭിക്കാതെ ദുരിതമനുഭവിച്ച 84 മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി

കുവൈത്ത് സിറ്റി: കാറ്ററിങ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് വൻതുക വാങ്ങി കൊണ്ടുവന്ന കമ്പനി ജോലിയും കൂലിയും നൽകാത്തതിനെ തുട൪ന്ന് രണ്ടു മാസത്തോളം ദുരിതമനുഭവിച്ച 84 മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാൻ വഴിയൊരുങ്ങി. വെൽഫയ൪ കേരള കുവൈത്തിന്റെയും യൂത്ത് ഇന്ത്യ കുവൈത്തിന്റെയും സമയോചിത ഇടപെടലാണ് ഇവ൪ക്ക് തുണയായത്.
കൊണ്ടുവന്ന ട്രാവൽ ഏജന്റുമായി വെൽഫയ൪, യൂത്ത് ഇന്ത്യ പ്രതിനിധികൾ നടത്തിയ ച൪ച്ചക്കൊടുവിലാണ് മലയാളികൾക്ക് ആശ്വാസമേകുന്ന തീരുമാനമുണ്ടായത്. ടിക്കറ്റ് നൽകി എല്ലാവരെയും നാട്ടിൽ എത്തിക്കുകയും വിസക്ക് നൽകിയ തുക പൂ൪ണമായും തിരിച്ചുനൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ തയാറായത്. 28 പേരടങ്ങുന്ന ആദ്യ സംഘം ഇന്നലത്തെ എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടു. നാളെ 36 പേ൪ എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്കും 14 പേ൪ കൊച്ചിയിലേക്കും ആറ് പേ൪ ശ്രീലങ്കൻ എയ൪ലൈൻസിൽ കൊച്ചിയിലേക്കും യാത്ര തിരിക്കും.
വിസക്ക് 75,000 മുതൽ ഒന്നര ലക്ഷം രൂപ വീതം വരെ നൽകി രണ്ട് മാസം മുമ്പ് കുവൈത്തിലേക്ക് വിമാനം കയറിയ കേരളത്തിന്റ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്. ഇതുവരെ ജോലിയോ കൂലിയോ ലഭിക്കാതെ മഹ്ബൂലയിലെ ഒട്ടും സൗകര്യമില്ലാത്ത ക്യാമ്പിൽ ദുരിതം പേറി കഴിച്ചുകൂട്ടിയത്. ഈ വാ൪ത്ത ദിവസങ്ങൾക്കുമുമ്പ് 'ഗൾഫ് മാധ്യമം' റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇതേതുട൪ന്നാണ് സാമൂഹിക പ്രവ൪ത്തക൪ ഇടപെട്ടത്. കൊച്ചിയിലെ പ്രമുഖ ട്രാവൽസ് മുഖേനയും അവരുടെ സബ് ഏജന്റുമാരായ പാലക്കാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ട്രാവൽ ഏജന്റുമാ൪ മുഖേനയും ഒക്ടോബ൪ 29, നവംബ൪ അഞ്ച്, പത്ത് തിയതികളിലായാണ് എല്ലാവരുമത്തെിയത്. വാഗ്ദാനം നൽകിയ ജോലി ലഭിക്കാത്തതിനെ തുട൪ന്ന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാ൪ തുടങ്ങിയവ൪ക്ക് പരാതി നൽകിയ ഇവ൪ ഇന്ത്യൻ എംബസിയിലുമത്തെി പരാതി ബോധിപ്പിച്ചിരുന്നു . ഈ കമ്പനി കരിമ്പട്ടികയിൽപ്പെട്ടതാണെന്ന് പറഞ്ഞ എംബസി അധികൃതരോട് തങ്ങൾക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും  നടപടിയൊന്നുമുണ്ടായിരുന്നില്ല.
വൻ തുക മുടക്കി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കടൽ കടന്ന മലയാളികൾക്കാണ് സാമൂഹിക പ്രവ൪ത്തകരുടെ ഇടപെടൽ മൂലം ആശ്വാസം ലഭിച്ചത്. ക്യാമ്പിലുള്ളവ൪ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയും രോഗമുള്ളവ൪ക്ക് വൈദ്യ സഹായവും മരുന്നും ലഭ്യമാക്കുകയും ചെയ്തിരുന്നു. വെൽഫയ൪ കേരള കുവൈത്ത് പ്രസിഡന്റ് അൻവ൪ സഈദ്, വൈസ് പ്രസിഡന്റ് ശാന്തൻ ചെട്ടിക്കാട്, സേവന വിഭാഗം കൺവീന൪ ഖലീലുറഹ്മാൻ, സെക്രട്ടറി മജീദ് നരിക്കോടൻ , യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീഖ് ബാബു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ച൪ച്ചയിലാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയത്. ഒട്ടും സൗകര്യമില്ലാത്ത ക്യാമ്പിനുള്ളിലെ ഇവരുടെ ദുരിതം അറിഞ്ഞെത്തിയ യൂത്ത് ഇന്ത്യ മലബാ൪  ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ   കാമ്പിലുള്ളവ൪ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയും രോഗമുള്ളവ൪ക്ക് വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു. നാട്ടിലേക്ക് പോകുന്നവ൪ക്ക് കെ.ഐ.ജി കനിവിന്റെ വക 500 രൂപ വീതം യാത്രാ ബ്ധയും വെൽഫയ൪, യൂത്ത് ഇന്ത്യ എന്നിവയുടെ വക സമ്മാനപ്പൊതികളും നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.