ഒരുക്കം പൂര്‍ത്തിയായി; ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് വ്യാഴാഴ്ച തുടക്കം

മനാമ: ജനുവരി 16 മുതൽ 18 വരെ സാഖി൪ എയ൪ബേസിൽ നടക്കുന്ന ബഹ്റൈൻ അന്താരാഷ്ട്ര എയ൪ഷോക്ക് ഒരുക്കം പൂ൪ത്തിയായതായി ഗതാഗത മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ ആക്റ്റിങ് അണ്ട൪സെക്രട്ടറി അഹ്മദ് അലി നിമ അറിയിച്ചു. ലോകോത്തര ഏറോബാറ്റിക് ടീമുകളുടെ അഭ്യാസപ്രകടനം, ആധുനികവും പുരാതനവുമായ വിമാനങ്ങളുടെ പ്രദ൪ശനം, വിവിധ കലാപരിപാടികൾ തുടങ്ങിയവ എയ൪ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
യു.എ.ഇയുടെ അൽ ഫു൪സാൻ ഏറോബാറ്റിക് ടീം, സൗദി അറേബ്യയുടെ ഹോക്സ്, ബ്രീട്ട്ലിങ് വിങ്വാക്കേഴ്സ്, സ്വിപ് ട്വിസ്റ്റ൪ ഡിസ്പ്ളേ ടീം, റെഡ് ഡെവിൾസ് പാരച്യൂട്ട് ഡിസ്പ്ളേ ടീം തുടങ്ങിയവ അഭ്യാസപ്രകടനങ്ങൾ നടത്തും. യു.എ.ഇയുടെ മിറാഷ് 2000, എഫ് 16 യുദ്ധവിമാനം, ഡി.എച്ച്.എൽ 757 വിമാനം, ഗൾഫ് എയറിൻെറ എ330 തുടങ്ങിയവ പ്രദ൪ശനത്തിൽ അണിനിരത്തും. 
പൊതുജനങ്ങൾക്ക് പ്രദ൪ശനം വീക്ഷിക്കാൻ മുൻ വ൪ഷത്തേക്കാൾ 40 ശതമാനം അധികം സ്ഥലം ഒരുക്കിയിട്ടുണ്ട്. കൂടുതൽ റെസ്റ്റ് റൂമുകൾ, പ്രാ൪ഥനാ ഹാളുകൾ എന്നിവ ഇതിൻെറ ഭാഗമായി നി൪മിച്ചിട്ടുണ്ട്. വിവിധ റെസ്റ്റോറൻറുകളുടെയും കമ്പനികളുടെയും ഇരുപതോളം കിയോസ്കുകളുമുണ്ടാകും. പാരച്യൂട്ടിങ് ക്ളബ്, കോറൽ ഡൈവിങ് സെൻറ൪ എന്നിവയുടെ കിയോസ്കുകളും ഇതിൽ ഉൾപ്പെടുന്നു. സാമൂഹിക വികസന മന്ത്രാലയവുമായി ചേ൪ന്ന് ഒരുക്കിയ പരമ്പരാഗത ഗ്രാമത്തിൽ വീടുകളിൽ നി൪മിച്ച കരകൗശല വസ്തുക്കൾ വിൽപനക്കുണ്ടാകും. ഇതിന് പുറമെ ടീട്ടെയ്ൽ ഷോപ്പുകൾ, ഫേസ്പെയിൻറിങ്- ഹെന്ന കലാകാരന്മാ൪, ത്രിഡി സ്ട്രീറ്റ് ആ൪ടിസ്റ്റുകൾ എന്നിവരുമത്തെും. സുരക്ഷാവലക്ക് മീതെ പറക്കൽ അനുഭവം സമ്മാനിക്കുന്ന വെ൪ട്ടിക്കൽ വിൻഡ് ടണലും ഇവിടെയുണ്ടാകും. 
കുട്ടികളുടെ സംഗീത ബാൻഡ് പരിപാടികൾ അവതരിപ്പിക്കും. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് സംഗീതത്തിനൊപ്പിച്ച് സൽസ ഡാൻസ൪മാ൪ ചുവട് വെക്കും. ഇംഗ്ളണ്ടിലെ നാഷണൽ സ്പേസ് സെൻററിൻെറ ഇൻററാക്ടിവ് സ്പേസ് സോൺ പ്രദ൪ശനവുമുണ്ടാകും. 360 ഡിഗ്രിയിൽ സിനിമാ അനുഭവം സമ്മാനിക്കാൻ സ്പേസ് സോണിനാകും. മാഡ് സയൻസ് ബഹ്റൈൻ ഒരുക്കുന്ന ഫൺ സ്റ്റേഷൻ, ഇൻററാക്ടീവ് മത്സരങ്ങൾ തുടങ്ങിയവ നിരവധി പേരെ ആക൪ഷിക്കുമെന്ന് കരുതുന്നു. 
എയ൪ബേസിൽ പ്രത്യേകം നി൪മിച്ച ഗ്രാൻഡ് സ്റ്റാൻറിലിരുന്ന് പൊതുജനങ്ങൾക്ക് അഭ്യാസപ്രകടനങ്ങൾ വീക്ഷിക്കാനാകും. ടിക്കറ്റ് വിൽപന ബാറ്റൽകോ ഒൗട്ലറ്റുകളിൽ പുരോഗമിക്കുകയാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൂന്ന് ദിനാറും മുതി൪ന്നവ൪ക്ക് ഏഴ് ദിനാറുമാണ് ടിക്കറ്റ് നിരക്ക്. സാംസ്കാരിക മന്ത്രാലയം, ഇൻഫ൪മേഷൻ മന്ത്രാലയം, റോയൽ ചാരിറ്റി ഓ൪ഗനൈസേഷൻ എന്നിവയും എയ൪ഷോയുമായി സഹകരിക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.