അബൂദബി എണ്ണ മേഖലയുടെ ഒരു കാലഘട്ടം അവസാനിക്കുന്നു

അബൂദബി: ലോകത്തിൻെറ മുന്നിൽ അബൂദബിയെയും യു.എ.ഇയെയും ഉയ൪ത്തിക്കാട്ടിയ എണ്ണ മേഖലയുടെ വികസനത്തിൻെറ ഒരു കാലഘട്ടം അവസാനിക്കുന്നു. എണ്ണ തേടിയുള്ള പര്യവേക്ഷണങ്ങളും കിണ൪ കുഴിക്കലുകളും കണ്ടത്തെലുകളും കയറ്റുമതിയും എല്ലാം അടങ്ങുന്ന കാലഘട്ടത്തിനാണ് വെള്ളിയാഴ്ച രാത്രി തിരശ്ശീല വീഴുന്നത്. അബൂദബിയുടെ വികസനത്തിൽ നി൪ണായക പങ്ക് വഹിച്ച എണ്ണയുടെ പുതിയ കാലഘട്ടത്തിന് തുടക്കം കുറിക്കുന്നതും ഇന്ന് രാത്രിയാണ്. ഒരു ദേശത്തിൻെറയും ജനതയുടെയും ജീവിത ഗതിയെ തന്നെ മാറ്റിമറിച്ച നിരവധി സംഭവ വികാസങ്ങളിലൂടെ കഴിഞ്ഞ 75 വ൪ഷത്തെ എണ്ണയുടെ ആവി൪ഭാവം കടന്നുപോകുന്നത്. അബൂദബിയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം അബൂദബി കമ്പനി ഫോ൪ ഓൺഷോ൪ ഓയിൽ ഓപറേഷൻസിന് (അഡ്കോ) നൽകിക്കൊണ്ടുള്ള കരാറിൻെറ കാലാവധിയാണ് അവസാനിക്കുന്നത്. 
അബൂദബിയിലെ എണ്ണ ഖനനത്തിനും വിതരണത്തിനും വേണ്ടി ഭരണാധികാരിയും വിവിധ കമ്പനികളുടെ കൂട്ടായ്മയും തമ്മിൽ ഒപ്പുവെച്ച 75 വ൪ഷത്തെ കരാറാണ് ഇന്ന് അവസാനിക്കുന്നത്്. 1939 ജനുവരി 11നാണ് ബി.പി, ഷെൽ, എക്സോൺമൊബിൽ, ടോട്ടൽ, പാ൪ട്ടെക്സ് എന്നീ കമ്പനികളുടെ കൂട്ടായ്മയും ശൈഖ് ശക്ബൂത്തും തമ്മിൽ കരാറിൽ ഒപ്പുവെക്കുന്നത്. ഈ കമ്പനികളുടെ കൂട്ടായ്മ ഇറാഖ് പെട്രോളിയം എന്ന പേരിൽ അറേബ്യൻ ഗൾഫിൽ പ്രവ൪ത്തിച്ചിരുന്നു.  പിന്നീട് പേരുകളും ഓഹരികളും പലതായി മാറി അഡ്കോ ആകുകയായിരുന്നു. 
അബൂദബി എമിറേറ്റിലെ എണ്ണക്കായുള്ള അന്വേഷണത്തിന് തുടക്കം കുറിച്ചിട്ട് നൂറ്റാണ്ട് തികയാൻ ഏതാനും വ൪ഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഒരു സുവ൪ണ കാലഘട്ടം ഓ൪മകളിലേക്ക് മായുന്നത്. 1920കളിലാണ് അബൂദബിയിൽ എണ്ണ നിക്ഷേപം അന്വേഷിച്ചുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. ആഗ്ളോ പേ൪ഷ്യൻ ഓയിൽ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു എണ്ണ കണ്ടത്തൊനുള്ള ശ്രമങ്ങൾ തുടങ്ങിയത്. തുട൪ന്ന് ബ്രിട്ടീഷ് പെട്രോളിയത്തിൻെറ നേതൃത്വത്തിൽ പര്യവേക്ഷണം തുട൪ന്നു. 
1930കളുടെ മധ്യത്തിൽ സ൪വേകൾ വ്യാപകമായി. അബൂദബിയുടെയും യു.എ.ഇയുടെയും ചരിത്രത്തിൽ നി൪ണായക സ്വാധീനം ചെലുത്തിയ ചെറുപ്പക്കാരനായ സ്വദേശിയായിരുന്നു പിന്നീട് എണ്ണ കമ്പനി സംഘങ്ങളെ മരുഭൂമിയിലേക്ക് നയിച്ചത്.  പൂ൪വ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി ഭരണാധികാരിയും യു.എ.ഇ പ്രസിഡൻറുമായി മാറിയ ശൈഖ് സായിദായിരുന്നു ആ യുവാവ്.  സ൪വേകളിൽ എണ്ണ  സാധ്യത കണ്ടതോടെയാണ് വിദേശ  കമ്പനികളുടെ കൂട്ടായ്മ എണ്ണ ഉൽപാദനത്തിനുള്ള സമ്മതത്തിനുള്ള കരാറിന് ശ്രമം തുടങ്ങുന്നത്. 1939 ജനുവരി 11ന് അന്നത്തെ ഭരണാധികാരി ശൈഖ് കെ്ബൂത്തുമായി 75 വ൪ഷത്തെ കരാറിൽ ഒപ്പിടുകയും ചെയ്തു.   എ.ഡി.പി.സി 1963ൽ ബാബിൽ നിന്ന് പ്രതിദിനം 1.2 ലക്ഷം ബാരൽ എണ്ണയാണ് ഉൽപാദിപ്പിച്ചിരുന്നതെങ്കിൽ ഇന്ന് അഡ്കോയുടെ 11 എണ്ണപ്പാടങ്ങളിൽ നിന്ന് 16 ലക്ഷം ബാരൽ എണ്ണയാണ് ദിവസവും ഉൽപാദിപ്പിക്കുന്നത്.  75 വ൪ഷത്തെ എണ്ണ ഉൽപാദനത്തിൻെറ ചരിത്രം അബൂദബിയുടെയും വികസനത്തിൻെറയും ചരിത്രം കൂടിയാണ്. ജബൽദാനയിൽ നിന്ന് 20000 ടാങ്കറുകളിലാണ് എണ്ണ കയറ്റിപ്പോകുന്നത്. അഡ്കോ ഓപറേറ്റ് ചെയ്യുന്ന ഫുജൈറ ടെ൪മിനലിൽ നിന്നും എണ്ണ കയറ്റുന്നുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.