ഇരുവൃക്കകളും തകര്‍ന്ന് ഗുരുതരാവസ്ഥയില്‍; കനിവ് തേടി വര്‍ക്കല സ്വദേശിനി

കുവൈത്ത് സിറ്റി: ഇരുവൃക്കകളും തക൪ന്ന് ഗുതുതരാവ്സഥയിലായ മലയാളി സ്ത്രീ സഹായം തേടുന്നു. വ൪കല ആശാൻ മുക്ക് സ്വദേശിനി ലത എന്ന സതീലത ശശിധരൻ ആണ് ദീനക്കിടക്കയിലായത്. സ്വകാര്യ കമ്പനിയിൽ തുഛ വരുമാനത്തിന് ജോലി ചെയ്യുന്ന ഭ൪ത്താവ് സജിമോനും അഞ്ച് വയസ്സുകാരനായ മകനുമൊപ്പം റിഗ്ഗഇയിലെ ഒരു കെട്ടിടത്തിൻെറ ടെറസിന് മുകളിൽ തകരം കൊണ്ടുണ്ടാക്കിയ കൊച്ചു കൂരയിലാണ് ഇവ൪ കഴിയുന്നത്. 
കാര്യമായ അസുഖങ്ങൾ ഒന്നുമില്ലാതിരുന്ന ലത കഴിഞ്ഞമാസം അഞ്ച് വയസ്സുകാരൻ മകനെ സ്കൂളിലയച്ച് തിരിച്ചത്തെിയപ്പോൾ പൊടുന്നനെ തലകറങ്ങി വീഴുകയായിരുന്നു. ഒരു മാസത്തോളം സബാഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവ൪ അസുഖം ഭേദമാകും മുമ്പ് തന്നെ ഡിസ്ചാ൪ജ് ചെയ്യപ്പെടുകയായിരുന്നു. തുട൪ ചികിത്സക്ക് അമീരി ആശുപത്രിയിലേക്ക് പോകാനായിരുന്നു നി൪ദേശം. എന്നാൽ അവിടെ ബെഡ് ഒഴിവില്ലാത്തതിനാൽ തൽക്കാലം അഡ്മിറ്റ് ചെയ്യാനാവില്ളെന്ന് പറയുകയായിരുന്നുവത്രെ. 
ഗത്യന്തരമില്ലാതെ വീട്ടിലേക്കുവന്ന ഇവരുടെ ആരോഗ്യ നില രണ്ടു ദിവസത്തിനകം വഷളാവുകയും മൂത്രം ഒട്ടും പോകാത്ത അവസ്ഥയാവുകയും ചെയ്തു. ദേഹമാസകലം നീര് വന്ന് വീങ്ങി കഠിനമായ വേദന കൊണ്ട് പുളഞ്ഞ് നടക്കാൻ കഴിയാത്തതിനാൽ ബാത്ത്റൂമിനടുത്ത് തറയിൽ കിടന്ന് ദിനരാത്രങ്ങൾ കഴിച്ചുകൂട്ടുകയാണിവ൪. കൂടാതെ തൈറോയ്ഡ്, ബ്ളഡ് പ്രഷ൪, ഷുഗ൪ തുടങ്ങി നിരവധി അസുഖങ്ങൾ തുടങ്ങിയവയും ഇവരെ പിടികൂടിയിരിക്കുന്നു. ഇതിനിടെ ഒരിക്കൽ കൂടി രാത്രി സബാഹ് ആശുപത്രിയിൽ പോയി ചികിത്സ തേടിയെങ്കിലും പിറ്റേന്ന് ഉച്ചയോടെ ഡിസ്ചാ൪ജ് ചെയ്ത് വീട്ടിലേക്കയച്ചു. പിന്നീട് അമീരി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തെങ്കിലും ബയോപ്സി ടെസ്റ്റ് നടത്താൻ കഴിയാതെ തിരിച്ചയച്ചു. ഈ ഘട്ടത്തിലാണ് വിവരമറിഞ്ഞ വെൽഫെയ൪ കേരള കുവൈത്ത് പ്രവ൪ത്തക൪ ഇവരുടെ സഹായത്തിനത്തെിയത്. 
കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സജിമോൻ മകൻെറ സ്കൂൾ ഫീസ് പോലും അടക്കാൻ കഴിയാത്ത അവസ്ഥയിൽ, ഭാര്യയുടെ ദുരിതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ്. നാട്ടിലേക്കയച്ച് ചികിത്സ നൽകണം എന്നാണ് ആഗ്രഹമെങ്കിലും പലിശക്കെടുത്ത 600 ദീനാറിന് പണയമായി നൽകിയിരിക്കുന്നത് ഭാര്യയുടെയും മകൻെറയും പാസ്പോ൪ട്ട് തിരിച്ചുകിട്ടാത്തതിനാൽ അത് എങ്ങനെ നടക്കും എന്ന ആശങ്കയിലാണ്. ഈ തുകയും ഭാര്യയെയും മകനെയും നാടിലേക്കയക്കാനുള്ള ടിക്കറ്റിനുള്ള തുകയും ഭാരിച്ച ചികിത്സ  ചെലവും എങ്ങനെ കണ്ടത്തെും എന്നറിയാതെ സുമനസ്സുകളുടെ സഹായത്തിന് കേഴുകയാണ് ഈ കുടുംബം. 
വെൽഫെയ൪ കേരളയുടെ പ്രവ൪ത്തക൪ ഇവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്.  സഹായിക്കാൻ താൽപര്യമുള്ളവ൪ക്ക് 99428356 (അബ്ബാസിയ),99861987 (റിഗ്ഗഇ), 50222602 (ഫ൪വാനിയ), 66876943 (സാൽമിയ), 97649639 (ഫഹാഹീൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.