കുവൈത്തില്‍ നടക്കുന്ന രണ്ടാം സിറിയ സഹായ ഉച്ചകോടി വിജയകരമാവും -യു.എന്‍

കുവൈത്ത് സിറ്റി: ഈമാസം 15ന് കുവൈത്ത് ആതിഥ്യം വഹിക്കുന്ന രണ്ടാം സിറിയ സഹായ ഉച്ചകോടി വിജയകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഐക്യരാഷ്ട്രസഭ. ഉച്ചകോടി വിജയിപ്പിക്കുന്നതിന് യു.എന്നും കുവൈത്തും സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് യു.എൻ എമ൪ജൻസി റിലീഫ് കോഡിനേറ്റ൪ വലേറി അമോസ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ അംഗ രാജ്യങ്ങളുമായും ഇതുസംബന്ധിച്ച് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരമാവധി രാജ്യങ്ങളെ ഉച്ചകോടിയിൽ പങ്കെടുപ്പിച്ച് സിറിയൻ ജനതക്കുള്ള സഹായം സ്വരൂപിക്കുകയാണ് ലക്ഷ്യം. 2013 സിറിയൻ ജനത ഏറെ പ്രയാസമനുഭവിച്ച വ൪ഷമായിരുന്നു. ഈ വ൪ഷമെങ്കിലും അവരുടെ ദുരിതം കഴിയാവുന്നത്ര കുറക്കാൻ ലോകരാഷ്ട്രങ്ങൾക്കാവണം -അമോസ് പറഞ്ഞു.
ബശ്ശാറുൽ അസദിൻെറ ഏകാധിപത്യ ഭരണവും അതിനെതിരായ ചെറുത്തുനിൽപും കലുഷിതമാക്കിയ സിറിയയിലെ സിവിലയന്മാരെയും അഭയാ൪ഥികളെയും സഹായിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടിയാണ് ഹ്യൂമാനിറ്റേറിയൻ പ്ളഡ്ജിങ് കോൺഫറൻസ് ഫോ൪ സിറിയ എന്ന പേരിൽ ഉച്ചകോടി നടക്കുന്നത്. സിറിയൻ അഭയാ൪ഥികളെ സഹായിക്കുന്നതിനുള്ള പ്രഥമ ഉച്ചകോടിക്കും കുവൈത്ത് തന്നെയാണ് കഴിഞ്ഞ ജനുവരിയിൽ ആതിഥ്യം വഹിച്ചത്. ഇതിൻെറ വിജയം മുൻനി൪ത്തിയാണ് കുവൈത്തിന് വീണ്ടും അവസരം കൈവന്നത്. യു.എന്നിൻെറ അഭ്യ൪ഥനപ്രകാരം കുവൈത്ത് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹ് മുൻകൈയെടുത്ത് നടത്തുന്ന ഉച്ചകോടിയിൽ സെക്രട്ടറി ജനറൽ ബാൻ കി മൂൺ സംബന്ധിക്കും.
60ലധികം രാജ്യങ്ങളും നിരവധി സന്നദ്ധ സംഘടനകളും ഉച്ചകോടിക്കത്തെും. യുനൈറ്റഡ് നാഷൻസ് ഓഫീസ് ഫോ൪ ദ കോഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുൻകൈയെടുത്താണ് ഇൻറ൪നാഷണൽ ഹ്യൂമാനിറ്റേറിയൻ പ്ളെഡ്ജിങ് കോൺഫറൻസ് ഫോ൪ സിറിയ എന്ന പേരിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ടു രീതിയിലാണ് ഒ.സി.എച്ച്.എ സിറിയക്ക് സഹായമത്തെിക്കുന്നത്. ആഭ്യന്തര പ്രതിസന്ധി മൂലം രാജ്യത്തിനകത്ത് പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള സിറിയൻ ഹ്യൂമാനിറ്റേറിയൻ റെസ്പോൺസ് പ്ളാൻ (എസ്.എച്ച്.എ.ആ൪.പി) ആണ് ഒന്ന്. രാജ്യത്തിന് പുറത്തുള്ള അഭയാ൪ഥികളെ സഹായിക്കുന്നതിനുള്ള സിറിയ റീജ്യണൽ റെസപോൺസ് പ്ളാൻ (ആ൪.ആ൪.പി) ആണ് രണ്ടാമത്തേത്. ജോ൪ഡൻ, ഇറാഖ്, ലബനൻ, തു൪ക്കി, ഈജിപ്ത് തുടങ്ങിയ അയൽ രാജ്യങ്ങളിലാണ് സിറിയക്ക് പുറത്തുള്ള അഭയാ൪ഥികൾ. രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടി 34 ലക്ഷം സിറിയൻ അഭയാ൪ഥികളെ സഹായിക്കാനായി 650 കോടി ഡോള൪ സമാഹരിക്കുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. ഈവ൪ഷമാവസാനത്തോടെയുള്ള അഭയാ൪ഥികളുടെ കണക്കാണിത്. ജൂൺ അവസാനം അഭയാ൪ഥികളുടെ എണ്ണം ഒരു കോടിയായിരുന്നു. ആറ് മാസംകൊണ്ട് ഇത് 34 ലക്ഷം കൂടി വ൪ധിച്ചു. സിറിയക്കകത്തെ 93 ലക്ഷം അഭയാ൪ഥികളെ സഹായിക്കാൻ 230 കോടി ഡോളറും പുറത്തുള്ള 41 ലക്ഷം അഭയാ൪ഥികളെ സഹായിക്കാൻ 420 കോടിയുമാണ് ആവശ്യം.
ആദ്യ ഉച്ചകോടിയിൽ ലക്ഷ്യമിട്ട 150 കോടി ഡോളറിലും കൂടുതൽ സഹായം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, അതിൻെറ 75 ശതമാനം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ എന്നാണ് യു.എൻ അധികൃത൪ വ്യക്തമാക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.