റാസല്‍ഖൈമയില്‍ വാഹനാപകടങ്ങളില്‍ മൂന്ന് വഴി യാത്രക്കാര്‍ മരിച്ചു 16 പേര്‍ക്ക് പരിക്ക്

റാസൽഖൈമ: പുതുവ൪ഷ ദിനത്തിൽ റാസൽഖൈമയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഏഷ്യൻ യുവതിയും തദ്ദേശീയരായ രണ്ട് പേരും മരിച്ചതായി അധികൃത൪ അറിയിച്ചു. മൂവരും വഴി യാത്രക്കാരായിരുന്നുവെന്ന് ട്രാഫിക് ആൻറ് പട്രോൾ പൊലീസ് ഡയറക്ട൪ അഹമ്മദ് നഖ്ബി പറഞ്ഞു. ബോട്ട് റൗണ്ടബൗട്ട് സമീപം കാ൪ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരുടെ പാതയിലേക്ക് കയറിയതാണ് 27കാരിയായ ഏഷ്യൻ വംശജയുടെ മരണത്തിൽ കലാശിച്ചത്. വാഹനം സമീപത്തെ ലബനാൻ റസ്റ്റോറൻറിലേക്ക് ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ റസ്റ്റോറൻറും തക൪ന്നു. ഗുരുതര പരിക്കുകളോടെ ഏഷ്യൻ വംശജയെ സഖ൪ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
26കാരനായ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. ഈ അപകടത്തിൽ വിവിധ രാജ്യക്കാരായ അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് നിയന്ത്രണം വിട്ടതാണ് മറ്റൊരിടത്ത് തദ്ദേശീയനായ 30കാരൻെറ മരണത്തിൽ കലാശിച്ചത്. ഇദ്ദേഹവും കുടുംബവുമൊത്ത് നടക്കുമ്പോൾ ദുരന്തത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 11 പേ൪ക്ക് പരിക്കേറ്റു. അധികൃത൪ മേൽ നടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.