ഖദറയില്‍ റോഡ് മുറിച്ചുകടക്കവേ മലയാളി വാഹനമിടിച്ച് മരിച്ചു

മസ്കത്ത്: ഖദറയിൽ റോഡ് മുറിച്ചുകടക്കവേ മലയാളി വാഹനമിടിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര വവാക്കാവ് സ്വദേശി കണ്ണമ്പള്ളി പടിഞ്ഞാറതറയിൽ  രാഘവൻെറ  മകൻ അനിൽ കുമാറാണ് (39) മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ ഖദറ ടൗണിൽ താജ് ഹൈപ൪മാ൪ക്കറ്റിന് മുൻ വശമാണ് അകടമുണ്ടായത്. വാഹനം നി൪ത്താതെ പോയതിനാൽ ഏത് വാഹനമാണ് ഇടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് തന്നെ മരണം നടന്നതായി സുഹൃത്തുക്കൾ പറയുന്നു.
 വാഹനമിടിക്കുന്നത് ദൂരെ നിന്ന് കണ്ടവരാണ് പൊലീസിലും മറ്റും വിവരമറിയിച്ചത്. 15 വ൪ഷമായി ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അനിൽകുമാ൪. സഹോദരൻ സുരൻ ഖദറയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. വിവാഹിതനാണ്. മാതാവ്: ലക്ഷ്മിക്കുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.