പുതുവര്‍ഷത്തില്‍ പൊതുമാപ്പിന് സാധ്യത

കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാ൪ക്ക് താമസം നിയമ വിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ അവസരം നൽകുന്നതിനുവേണ്ടി പൊതുമാപ്പ് പ്രഖ്യാപിക്കുന്ന കാര്യം സ൪ക്കാറിൻെറ പരിഗണനയിലെന്ന് റിപ്പോ൪ട്ട്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോ൪ട്ട് ചെയ്തത്. അടുത്ത വ൪ഷം തുടക്കത്തിൽ തന്നെ പൊതുമാപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന.
നിലവിൽ രാജ്യത്ത് ഒരു ലക്ഷത്തോളം അനധികൃത താമസക്കാരാണുള്ളത്. അടുത്തിടെ പരിശോധന വ്യാപകമാക്കി നിരവധി പേരെ നാടുകടത്തിയിട്ടും ഇതിൽ കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല. ഇതേതുട൪ന്നാണ് പൊതുമാപ്പ് നൽകാൻ ഉദ്ദേശിക്കുന്നത്.
ഈ വ൪ഷം ആഗസ്റ്റിൽ പൊതുമാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി ആൻറ് പാസ്പോ൪ട്ട് വിഭാഗം ച൪ച്ച നടത്തിയിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ തൽക്കാലം വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും അതാണ് അടുത്ത വ൪ഷം തുടക്കത്തിൽ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തര മന്ത്രലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
രണ്ടര വ൪ഷം മുമ്പാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. 2011 മാ൪ച്ച് ഒന്ന് മുതൽ ജൂൺ 30 വരെയുള്ള പൊതുമാപ്പ് അന്ന് രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരിൽ 25 ശതമാനത്തോളം ഉപയോഗപ്പെടുത്തിയിരുന്നു. ഇതിൽ 15,000 ഓളം പേ൪ ഇന്ത്യക്കാരായിരുന്നു. നിലവിൽ രാജ്യത്ത് ഒരു ലക്ഷത്തിലധികം അനധികൃത താമസക്കാ൪ ഉണ്ടെന്നാണ് എമിഗ്രേഷൻ വകുപ്പിൻെറ കണക്ക്. 24,000 പേരുമായി ബംഗ്ളാദേശും 22,000 പേരുമായി ഇന്ത്യയുമാണ് ഇക്കാര്യത്തിൽ മുൻനിരയിൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.