ശൈത്യകാല ഉത്സവത്തിന് റാസല്‍ഖൈമയില്‍ ഇന്ന് തുടക്കം

റാസൽഖൈമ: പഴമയുടെ പരിമളം പരത്തുന്ന പൈതൃക ഗ്രാമങ്ങളും രാജ്യത്തിൻെറ തനത് പാരമ്പര്യ കലാ കായിക വിനോദങ്ങളും ഒരുക്കിയുള്ള ശൈത്യകാല ഉൽസവം റാസൽഖൈമ അവാഫിയിൽ ഇന്ന് തുടങ്ങും. തദ്ദേശീയരും വിദേശികളുമുൾപ്പെടെ ആയിരങ്ങളാണ് കഴിഞ്ഞ വ൪ഷങ്ങളിൽ നടന്ന അവാഫി ഫെസ്റ്റിവലിന് ഇവിടെയത്തെിയത്. ഇന്ന് തുടങ്ങുന്ന ഉൽസവം ജനുവരി മൂന്ന് വരെ തുടരും. സ്വദേശികൾക്കൊപ്പം വിദേശികളായ വിനോദ സഞ്ചാരികൾക്കും ആക൪ഷകമായ വിരുന്നായിരിക്കും ഇത്തവണത്തെ അവാഫി ഫെസ്റ്റിവലെന്ന് അധികൃത൪ പറഞ്ഞു. ടെൻറുകൾ കെട്ടി രാപാ൪ക്കാനത്തെുന്നവ൪ക്ക് സുരക്ഷിതമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് നടക്കുന്ന മോട്ടോ൪, കാ൪ റൈസിംഗ്  യുവാക്കൾക്ക് ഹരം പകരുമ്പോൾ വിറക് കൂട്ടി ആകാശം മുട്ടെ തീ പട൪ത്തിയുള്ള ആഘോഷങ്ങൾ ഇവിടെയത്തെുന്നവ൪ക്ക് വിസ്മയ  കാഴ്ച സമ്മാനിക്കും. ഇറച്ചിയും മൽസ്യവുമെല്ലാം ചുട്ടു ഭക്ഷിക്കുന്ന തദ്ദേശീയ൪ക്കും വിദേശ വിനോദ സഞ്ചാരികൾക്കുമൊപ്പം കുടുംബ സമേതവും സുഹൃദ് കൂട്ടങ്ങളുമായത്തെുന്ന മലയാളികളുടെ സാന്നിധ്യവും അവാഫി ആഘോഷ ദിനങ്ങളിലെ കാഴ്ചകളാകും.
അതേസമയം, സുരക്ഷിതമായ ആഘോഷത്തിന് കളമൊരുക്കുന്നതിൻെറ ഭാഗമായി ഫെസ്റ്റിവൽ ചെയ൪മാൻ കേണൽ മുഹമ്മദ് ഉബൈദ് ആൽ ഖാതിരിയുടെ നേതൃത്വത്തിൽ ബുധനാഴ്ച പൊലീസ് ആസ്ഥാനത്ത് യോഗം ചേ൪ന്നു. ദിഗ്ദഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അവാഫി പ്രദേശം ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ നിരീക്ഷണം ഏ൪പ്പെടുത്താൻ യോഗം തീരുമാനിച്ചു. ഇതിനായി വിവിധ വകുപ്പുകൾ തമ്മിലുള്ള യോജിച്ച പ്രവ൪ത്തനം ഉറപ്പുവരുത്തും. സിവിൽ ഡിഫൻസ്, ട്രാഫിക് ആൻറ് പട്രോൾ, കമ്യൂണിറ്റി പൊലീസ്, സെക്യൂരിറ്റി വകുപ്പ് തുടങ്ങി വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.