സനു സാമുവല്‍ ഡേവിഡിന്‍െറ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം നിര്യാതനായ മാവേലിക്കര തഴക്കര കുന്നുംപുറത്ത് സനു സാമുവൽ ഡേവിഡിൻെറ (28) മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
രാവിലെ 9.30 മുതൽ 10.30 വരെ സബാ ആശുപത്രി മോ൪ച്ചറിയിൽ പൊതുദ൪ശനത്തിനുവെച്ച ശേഷം വൈകീട്ട് എയ൪ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോവുന്ന മൃതദേഹം തിങ്കളാഴ്ച മാവേലിക്കര സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും. കഴിഞ്ഞ ദിവസം അബ്ബാസിയയിലെ താമസസ്ഥലത്തുവെച്ച് ഹൃദയഘാതത്തെ തുട൪ന്നായിരുന്നു സനുവിൻെറ മരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.