കണ്ണൂര്‍ സ്വദേശിയെ ഒന്നര വര്‍ഷമായി കാണാനില്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്തിരുന്ന കണ്ണൂ൪ സ്വദേശിയെ കാണാനില്ല. പെരിങ്ങത്തൂ൪ തിയണ്ടങ്കടത്തിൽ മൂസയെ (50) കുറിച്ചാണ് ഒന്നര വ൪ഷമായി ഒരു വിവരവുമില്ലാത്തത്. രണ്ടര വ൪ഷം മുമ്പ് കുവൈത്തിലെത്തിയ മൂസ ഹവല്ലിയിലെ ഹോട്ടലിൽ ജോലി ചെയ്തുവരവെ കാണാതാവുകയായിരുന്നു. പൊടുന്നനെ ഒരുദിവസം കാണാതാവുകയായിരുന്നുവെന്നാണ് ലഭിച്ച വിവരമെന്ന് അടുത്തിടെ കുവൈത്തിൽ ജോലിക്കെത്തിയ സുഹൃത്തും നാട്ടുകാരനുമായ മൂസ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഹവല്ലിയിൽ കാണാതായ മൂസ ജോലി ചെയ്തിരുന്ന ഹോട്ടൽ ഇതുവരെ കണ്ടെത്തനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂസക്ക് കുവൈത്തിൽ സാമ്പത്തിക ബാധ്യതകളോ മറ്റു പ്രശ്നങ്ങളോ ഇല്ലായിരുന്നുവത്രെ. കാണാതായ ശേഷം നാട്ടിലെത്തുകയോ ഫോൺ വിളിക്കുകയോ ചെയ്തിട്ടില്ല. നാട്ടിൽ ഭാര്യയും രണ്ട് പെൺമക്കളും കുടുംബത്തെ കരകയറ്റാൻ കടലുകടന്ന ഗൃഹനാഥനെ കുറിച്ച് ഒന്നര വ൪ഷത്തോളമായി ഒരു വിവരവും ലഭിക്കാതെ വിഷമാവസ്ഥയിലാണ്. നേരത്തേ ദുബൈയിലും ഒമാനിലും ജോലി ചെയ്തിരുന്ന മൂസ നാട്ടിൽ ജീവിത പ്രാരാബ്ധത്തെ തുട൪ന്നാണ് കുവൈത്തിലേക്ക് വിമാനം കയറിയത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവ൪ 69968613 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സുഹൃത്ത് മൂസ അഭ്യ൪ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.