ജില്ലാകേരളോത്സവം: വാഴൂരിന് കലാകിരീടം

കോട്ടയം: ജില്ലാപഞ്ചായത്തിൻെറയും സംസ്ഥാന യുവജനക്ഷേമ ബോ൪ഡിൻെറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിലെ കലാമത്സരങ്ങളിൽ വാഴൂ൪ ബ്ളോക് പഞ്ചായത്തിന് കിരീടം. രണ്ടാംദിവസം വ്യക്തമായ അധിപത്യം നേടിയാണ് വാഴൂ൪ 79 പോയൻേറാടെ ജേതാക്കളായത്. 41 പോയൻറ് നേടിയ ചങ്ങനാശേരി നഗരസഭക്കാണ് രണ്ടാം സ്ഥാനം. ഉഴവൂ൪ ബ്ളോക്കിലെ ഡാനി സ്റ്റീഫനും വാഴൂരിൻെറ ഡോണ മരിയ തോമസും യഥാക്രമം കലാപ്രതിഭയും കലാതിലകവുമായി തെരഞ്ഞെടുക്കപ്പെട്ടു. കായികമത്സരങ്ങളിൽ ഏറ്റുമാനൂ൪ ബ്ളോക്കിനാണ് കിരീടം. കോട്ടയം നഗരസഭക്കാണ് രണ്ടാം സ്ഥാനം.
എം.ടി സെമിനാരി സ്കൂളിൽ നടന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് നി൪മല ജിമ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അഡ്വ. ഫിൽസൺ മാത്യൂസ് അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ സുധ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. യുവജനക്ഷേമബോ൪ഡ് അംഗം അഡ്വ. ഷോൺ ജോ൪ജ്, സാക്ഷരതമിഷൻ ജില്ലാ കോഓഡിനേറ്റ൪ ഡോ.വി.വി. മാത്യു, അനിൽകുമാ൪ കൂരോപ്പട എന്നിവ൪ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം എൻ.ജെ. പ്രസാദ് സ്വാഗതവും സെക്രട്ടറി കെ.ബി. ശിവദാസ് നന്ദിയും പറഞ്ഞു.
നേരത്തേ കായികമത്സരങ്ങളുടെ ഉദ്ഘാടനം കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ഷെമീ൪മോൻ നെഹ്റുസ്റ്റേഡിയത്തിൽ നി൪വഹിച്ചു.
മത്സരഫലങ്ങൾ: ഒന്ന്, രണ്ട് സ്ഥാനക്കാ൪. മിമിക്രി: ഹരീഷ് കെ.ഹരി (വാഴൂ൪), സതീഷ് ചന്ദ്രൻ (പാമ്പാടി). മോണോ ആക്ട്: പ്രഭുജ പണിക്ക൪ (ഏറ്റുമാനൂ൪), ആഷിൻ പോൾ (ഈരാറ്റുപേട്ട). മൈം: സി.കെ. വിനോദും സംഘവും (ചങ്ങനാശേരി നഗരസഭ). കഥാപ്രസംഗം: ഡോണ മരിയ തോമസ് (വാഴൂ൪). ദേശഭക്തിഗാനം:  സി.കെ. വിനോദും സംഘവും  (ചങ്ങനാശേരി നഗരസഭ), അനഘ ജയനും സംഘവും (വാഴൂ൪). സംഘഗാനം: സി.കെ. വിനോദും സംഘവും (ചങ്ങനാശേരി നഗരസഭ). ഏകാങ്ക നാടകം: ടി. ശിവനും സംഘവും (കാഞ്ഞിരപ്പള്ളി), മാ൪ഗംകളി: ദേവിക ശ്രീകുമാറും സംഘവും (വാഴൂ൪).
ഒപ്പന: ദേവിക ശ്രീകുമാറും സംഘവും (വാഴൂ൪). വള്ളംകളിപ്പാട്ട്: ഹരീഷ് കെ. ഹരിയും സംഘവും (വാഴൂ൪).  മാപ്പിളപ്പാട്ട്: ഡോണ മരിയ തോമസ് (വാഴൂ൪), സി.കെ. വിനോദ് (ചങ്ങനാശേരി നഗരസഭ). കവിതാലാപനം: സോനു ജോ൪ജ്(വാഴൂ൪),പുഷ്പ(വൈക്കം). പ്രസംഗം (മലയാളം): ആഷിൻ പോൾ (ഈരാറ്റുപേട്ട), റിബിൻ ഷാ (കാഞ്ഞിരപ്പള്ളി). പ്രസംഗം (ഇംഗ്ളീഷ്): ജോബിഷ് മാത്യു(ഉഴവൂ൪).
കാ൪ട്ടൂൺ: ശ്രീകാന്ത് (പാമ്പാടി), ഡാനി സ്റ്റീഫൻ(ഉഴവൂ൪). പെൻസിൽ ഡ്രോയിങ്: ഡാനി സ്റ്റീഫൻ (ഉഴവൂ൪), ശ്രീകാന്ത് (പാമ്പാടി). തിരുവാതിര: ദേവിക ശ്രീകുമാറും സംഘവും (വാഴൂ൪), ഇന്ദു പ്രേംജിയും സംഘവും (വൈക്കം).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.