കാണികള്‍ക്ക് ആവേശം പകര്‍ന്ന് കാളപ്പോര്

ഫുജൈറ: വടക്കൻ എമിറേറ്റിൻെറ പാരമ്പര്യത്തിൻെറ കരുത്തും സൗന്ദര്യവും പക൪ന്നുനൽകി അരങ്ങേറിയ കാളപ്പോര് ആവേശകരമായി. ഫുജൈറയിൽ കാലങ്ങളായി നടക്കുന്ന കാളപ്പോര് മൽസരത്തിൻെറ ഭാഗമായി വെള്ളിയാഴ്ച അരങ്ങേറിയ പോരാട്ടം തിങ്ങിനിറഞ്ഞ കാണികളെ കൊണ്ടും പോരുകാളകളുടെ ഗംഭീര പ്രകടനത്താലും ശ്രദ്ധേയമായി.  ഫുജൈറയിലെ സ്റ്റേഡിയത്തിൽ നടന്ന കാളപ്പോര് വീക്ഷിക്കാൻ സ്വദേശികളടക്കം അഞ്ഞൂറിലധികം പേരാണ് എത്തിയത്. സ്റ്റേഡിയത്തിലെ നി൪ദിഷ്ട വഴികളിലൂടെ പോരുകാളകൾ മൽസരവേദിയിലേക്ക് ഇറങ്ങിവന്നപ്പോൾ കാണികളുടെ ആവേശം അണപൊട്ടി. രണ്ട് വശങ്ങളിലായി ഓരോ കാളകൾ അണിനിരന്നാണ് പോര് നടന്നത്. തല ഉപയോഗിച്ചുള്ള കാളകളുടെ ഏറ്റുമുട്ടലിനൊപ്പം ജനങ്ങളുടെ ആരവങ്ങളും ഉയ൪ന്നു. കാളപ്പോരിനായി പ്രത്യേകം ഒരുക്കിയ നിലത്തിൽ രണ്ട് കാളകൾ എതിരായി അണിനിരന്നാണ് മൽസരിക്കുന്നത്. രണ്ട് കാളകളും തലയുപയോഗിച്ച് പരസ്പരം പിന്നോട്ടുതള്ളാൻ ശ്രമിക്കും. വേദിയുടെ അതിരിലേക്ക് എതിരാളിയായ കാളയെ തള്ളിയത്തെിക്കുമ്പോഴാണ് വിജയിക്കുന്നത്.
ലോകത്ത് പ്രശസ്തമായ പോരുകളിൽ കാളകളുടെ രക്തം വീഴുമ്പോൾ ഫുജൈറയിലേത് സമാധാനപരമായാണ് അരങ്ങേറുന്നത്. വലിയ തലകൾ ഉപയോഗിച്ച് പരസ്പരം പുറകോട്ട് തള്ളി തോൽപിക്കാൻ ശ്രമിക്കുന്നത് ഒഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും ഈ മൽസരങ്ങളിലില്ല. സ്പെയിനിലും മറ്റും നടക്കുന്ന കാളപ്പോരുകളിൽ ട്രോഫികളും പണവും സമ്മാനമായി നൽകുമ്പോൾ ഫുജൈറയിൽ ഇതൊന്നും ലഭിക്കില്ല. അതേസമയം, പോരിൽ ജയിക്കുന്ന കാളകളുടെ ഉടമകൾക്ക് സമൂഹത്തിൽ വലിയ വില ലഭിക്കും. ഫുജൈറയിലെ സ്വദേശി സമൂഹത്തിൽ കാളപ്പോരിന് വലിയ സ്വാധീനമാണുള്ളത്. വെള്ളിയാഴ്ചകളിൽ നടക്കുന്ന മൽസരങ്ങൾ കാണുന്നതിനും പങ്കെടുക്കുന്നതിനും വൻ ജനാവലിയാണ് എത്താറുള്ളത്. കുടുംബങ്ങളോടൊപ്പം മൽസരം വീക്ഷിക്കാനത്തെുന്നവരുമുണ്ട്. കാളകളുടെ ഉടമകൾ മൽസരം നടക്കുമ്പോൾ കളത്തിന് അകത്താണ് ഇരിക്കാറുള്ളത്. തങ്ങളുടെ കാളകളുടെ സ്വഭാവത്തെ കുറിച്ച് നല്ല ധാരണയുള്ള ഇവ൪ എന്തെങ്കിലും അപായ സൂചനകൾ കണ്ടാൽ ഇടപെടുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.