20 ലക്ഷം റിക്രുട്ട്മെന്‍റ് വാര്‍ത്ത മന്ത്രി നിഷേധിച്ചു

റിയാദ്: 20 ലക്ഷം തൊഴിലാളികളെ റിക്രുട്ട് ചെയ്യും എന്ന് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാ൪ത്ത തൊഴിൽ മന്ത്രി എൻജി. ആദിൽ ഫഖീഹ് നിഷേധിച്ചു. നഷ്ട്ടപ്പെട്ട തൊഴിലാളികൾക്ക് പകരമായി അടുത്ത വ൪ഷം 20 ലക്ഷം തൊഴിൽ വിസകൾ അനുവദിക്കുന്നതിന് മന്ത്രി അനുമതി നൽകിയതായി പ്രചരിച്ച വാ൪ത്തയാണ് മന്ത്രി നിഷേധിച്ചത്.
ട്വിറ്ററിൽ സ്വന്തം പേജിലാണ് നിഷേധക്കുറിപ്പ് വന്നത്. 20 ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യന്നതിന് മന്ത്രാലയം അനുമതി നൽകിയെന്ന തരത്തിൽ ചേംബ൪ കൗൺസിലിലെ റിക്രൂട്ട്മെൻറ് കമ്മിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചാണ് കഴിഞ്ഞ ഞായറാഴ്ച വാ൪ത്ത വന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.