മുളങ്കുന്നത്തുകാവ്: നി൪മാണം അവസാനഘട്ടത്തിലത്തെിയ മുളങ്കുന്നത്തുകാവ് റെയിൽവേ മേൽപ്പാലത്തിന് ടോൾ ഏ൪പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ടോൾ പിരിവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതരും വിവിധ സംഘടനകളും രംഗത്തത്തെി.
2011 ഫെബ്രുവരിയിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ ഉദ്ഘാടകനായ കേന്ദ്രമന്ത്രി ഇ. അഹമ്മദ് മെഡിക്കൽ കോളജിലേക്ക് രോഗികൾക്ക് എളുപ്പത്തിൽ എത്താനുള്ള സൗകര്യമായ മേൽപ്പാലത്തിൽ ടോൾ പിരിവ് ഉണ്ടായിരിക്കില്ളെന്ന് പറഞ്ഞിരുന്നു.
മന്ത്രിയുടെ ഉറപ്പാണ് ഇപ്പോൾ അട്ടിമറിക്കുന്നത്.
മേൽപ്പാലത്തിൽ ടോൾ പിരിവ് കേന്ദ്രം നി൪മാണം പകുതിയായി.
ജനുവരിയിൽ മേൽപ്പാലം ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റെയിൽവേ മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്. ടോൾ ബൂത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നെ് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ദേവസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.