റാസൽഖൈമ: മലയാളികൾക്ക് കാലവ൪ഷ ഗൃഹാതുരത്വം നൽകി പെയ്തൊഴിഞ്ഞ മഴക്കെടുതിയിൽ നിന്ന് റാസൽഖൈമയിലെ അറബ് ശാബിയകൾക്ക് സംരക്ഷണം നൽകിയത് പ൪വതങ്ങൾക്ക് സമീപമായി നി൪മിച്ച തടയണകൾ. മഴ തുടങ്ങിയ ആദ്യ ദിനം റാസൽഖൈമയിലെ ജനവാസ കേന്ദ്രങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ളെങ്കിലും അൽശമൽ, അൽ റംസ്, ഫഹ്ലൈൻ തുടങ്ങിയ പ്രദേശങ്ങളിൽ അടിയൊഴുക്കോടെയുള്ള വെള്ളപ്പൊക്കത്തിനിടയാക്കിയിരുന്നു.
നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുകയും അൽ റംസ് പ്രദേശത്തെ വാദിയിൽ വാഹനത്തോടൊപ്പം ഒലിച്ചുപോയ സ്വദേശി യുവാവ് മരിക്കുകയും ചെയ്തു. മലമ്പ്രദേശങ്ങളിൽ കനത്ത തോതിലുള്ള മഴ ലഭിച്ചതും ഉരുൾപൊട്ടലുമാകാം വെള്ളത്തിൻെറ കുത്തൊഴുക്കിനിടയാക്കിയതെന്നാണ് ഇവിടത്തുകാരുടെ നിഗമനം.
അതേസമയം, റാസൽഖൈമയുടെ മലനിരകൾക്ക് സമീപം പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന അറബ് ഗ്രാമങ്ങളെ മലവെള്ളപ്പാച്ചിലിനത്തെുട൪ന്നുള്ള ദുരന്തങ്ങളിൽ നിന്ന് രക്ഷിച്ചത് ഇവിടെ പണികഴിപ്പിച്ച തടയണകളാണെന്നത് ശ്രദ്ധേയമായി. ബറൈറാത്ത്, അൽ ഗലീല, മനാമ തുടങ്ങിയ പ്രദേശങ്ങളിലാണ് ഡാമുകളുള്ളത്. ഇതിൽ ശേഖരിക്കപ്പെട്ട ജലം കാ൪ഷികാവശ്യങ്ങൾക്ക് ഉപയോഗപ്പെടുമെന്നതിലുപരി ഇതിന് സമീപമുള്ള അറബ് ശാബിയകളിലേക്കുള്ള വെള്ളത്തിൻെറ കുത്തൊഴുക്ക് തടയുന്നതിനും സഹായിച്ചു. മനോഹരമായ മലനിരകൾക്ക് സമീപത്ത് പുതുതായി നി൪മിക്കുന്ന ആധുനിക സൗധങ്ങൾക്ക് പുറമെ നൂറുകണക്കിന് ചെറിയ പുരയിടങ്ങളിൽ പഴമക്കാരായ തദ്ദേശീയരും താമസമുണ്ട്. ഏറെ നാളുകൾക്ക് ശേഷം വന്നത്തെിയ മഴയെ ആഘോഷപൂ൪വമാണ് ഈ പ്രദേശത്തുകാ൪ സ്വീകരിച്ചത്. മഴയത്തെുട൪ന്ന് അൽ ഗലീല, ബറൈറാത്ത് ഡാമുകളിലും വിവിധ പ്രദേശങ്ങളിലെ വാദികളിലും കഴിഞ്ഞ ദിവസങ്ങളിൽ ഏറെ സന്ദ൪ശകരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.