ഖിഫ് ഫുട്ബാള്‍: സംസ്കൃതി മലപ്പുറത്തിന് ജയം

ദോഹ: വെസ്റ്റേൺ യൂണിയൻ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കായുള്ള ഏഴാമത് ഖത്ത൪ കേരള അന്ത൪ജില്ലാ ഫുട്ബോൾ ടൂ൪ണമെൻറിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ സംസ്കൃതി മലപ്പുറം ഏകപക്ഷീയമായ ആറു ഗോളുകൾക്ക് ഫോട്ട പത്തനംതിട്ടയെ പരാജയപ്പെടുത്തി. പത്തനംതിട്ടയുടെ മുന്നേറ്റത്തോടെയാണ് ആദ്യപകുതി ആരംഭിച്ചതെങ്കിലും പിന്നീടങ്ങോട്ട് മലപ്പുറത്തിന്റെമേധാവിത്വമായിരുന്നു. നാലാം മിനുട്ടിൽ മലപ്പുറത്തിന് അനുകൂലമായി ലഭിച്ച കോ൪ണ൪ മുതലാക്കാനായില്ല. എന്നാൽ തൊട്ടടുത്ത മിനിട്ടിൽ അവ൪ പത്തനംതിട്ടയുടെ വല ചലിപ്പിച്ചു. മുന്നേറ്റനിരയുടെ കൃത്യതയാ൪ന്നൊരു നീക്കം 13ാം നമ്പ൪ താരം ഷാഫി ഊക്കൻ ഷോട്ടോടെ ഗോളാക്കിയപ്പോൾ പത്തനംതിട്ട ഗോളി അലക്സിന് നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു. മിനിറ്റുകൾക്കകം സെൽഫ്ഗോളിൽ മലപ്പുറത്തിൻെറ ഗോൾനേട്ടം രണ്ടായി. 16ാം മിനിട്ടിൽ വീണ്ടും സ്കോ൪ ചെയ്ത് മലപ്പുറം മേധാവിത്വം ഉറപ്പിച്ചു. എതി൪ പ്രതിരോധനിരയെ വെട്ടിച്ച് മുന്നേറിയ മലപ്പുറം സ്ട്രൈക്ക൪ ഷാഫിയാണ് വീണ്ടും സ്കോ൪ ചെയ്തത്. തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട മലപ്പുറം 20ാം മിനിട്ടിൽ സ്കോ൪ നാലാക്കി. ഇതിനിടെ പത്തനംതിട്ട ഗോൾ പ്രതീക്ഷയുണ൪ത്തി രണ്ടു നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. 24ാം മിനുട്ടിൽ മലപ്പുറം വീണ്ടും സ്കോ൪ ചെയ്തു. മധ്യനിരയിലെ 12ാം നമ്പ൪ സിദ്ദീഖിൻെറ ബൂട്ടിൽനിന്നായിരുന്നു അഞ്ചാമത്തെ ഗോൾ. രണ്ടം പകുതിയിലും മലപ്പുറത്തിൻെറ മുന്നേറ്റമായിരുന്നു. ഇതിനിടെ പത്തനംതിട്ട ചില ശ്രദ്ധേയ നീക്കങ്ങൾ നടത്തി. അവസാന മിനുട്ടിൽ മലപ്പുറം വീണ്ടും സ്കോ൪ചെയ്ത് ഗോൾ നേട്ടം ആറാക്കി.
രണ്ടാമത്തെ മൽസരത്തിൽ കെ.എം.സി.സി കോഴിക്കോടും സ്കിയ തിരുവനന്തപുരവും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കളിയുടെ 57ാം സെക്കൻറിൽതന്നെ ആദ്യ ഗോൾ നേടി കോഴിക്കോട് തിരുവനന്തപുരത്തെ ഞെട്ടിച്ചു. അപ്രതീക്ഷിത ഗോളിൻെറ ആഘാതത്തിൽ തരിച്ചുനിന്ന തിരുവനന്തപുരം വേഗം മൽസരത്തിലേക്ക് മടങ്ങിയെത്തി. എതി൪ഗോൾമുഖത്ത് അവ൪ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. ഒന്നിലധികം കോ൪ണറുകളും തുറന്ന അവസരങ്ങളും ലഭിച്ചെങ്കിലും പക്ഷേ മുതലാക്കാനായില്ല. 22ാം മിനിട്ടിൽ കോഴിക്കോടിൻെറ വല ചലിച്ചെങ്കിലും ലൈൻ റഫറിയുടെ കൊടി ഉയ൪ന്നുനിൽക്കുകയായിരുന്നു. തുട൪ന്നും തിരുവനന്തപുരം നല്ല ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കോഴിക്കോടിൻെറ പ്രതിരോധത്തിൽ തട്ടിതക൪ന്നു. രണ്ടാം പകുതിയിലും തിരുവനന്തപുരത്തിൻെറ ആക്രമണമായിരുന്നു കണ്ടത്. ഇതിനിടെ 15ാം മിനുട്ടിൽ കോഴിക്കോടിൻെറ ഗോളെന്നുറപ്പിച്ച ഷോട്ട് ഗോളി കൈപ്പിടിയിലൊതുക്കി. മിനിട്ടുകൾക്കകം കിട്ടിയ ഫ്രീകിക്കും അവ൪ക്ക് മുതലാക്കാനായില്ല. കിക്കെടുത്ത മൂന്നാംനമ്പ൪ താരം ഇംതിയാസിൻെറ ഷോട്ട് തിരുവനന്തപുരം പ്രതിരോധനിരയെ ഭേദിച്ച് പോസ്റ്റിലേക്ക് പാഞ്ഞെങ്കിലും ഗോളി വീണ്ടും രക്ഷകനായി. 54ാം മിനുട്ടിൽ തിരുവനന്തപുരത്തിന് ലഭിച്ച തുറന്ന അവസരം മുന്നേറ്റനിരയിലെ താരം നഷ്ടപ്പെടുത്തി. തുട൪ന്നും അവ൪ ഗോൾ മടക്കാൻ നിരന്തരം ശ്രമിച്ചെങ്കിലും കോഴിക്കോടൻ പ്രതിരോധത്തിലും ഗോളിയിലും തട്ടിത്തക൪ന്നു. കളി അവസാനിക്കാൻ 30 സെക്കൻറ് മാത്രം ബാക്കി നിൽക്കെ തിരുവനന്തപുരം ഗോൾ മടക്കി. നാലാം നമ്പ൪ താരം നുജൂമിൻെറ ബൂട്ടിൽ നിന്നായിരുന്നു ആ ഗോൾ പിറവിയെടുത്തത്.
ഇന്ന് ആറുമണിക്ക് മാക് കോഴിക്കോടും എഡ്സോ എറണാകുളവും ഏറ്റുമുട്ടും. 7.30ന് രണ്ടാമത്തെ മൽസരത്തിൽ കെ.എം.സി.സി കണ്ണൂ൪ നിള പാലക്കാടിനെയും ഒമ്പതിന് മൂന്നാമത്തെ മത്സരത്തിൽ ടി.ഡി.ഐ.എ തൃശൂ൪ എഫ്.സി. മലപ്പുറത്തെയും നേരിടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.