അറബ്-ആഫ്രോ ഉച്ചകോടി: 19ന് പൊതുഅവധി

കുവൈത്ത് സിറ്റി: ഈമാസം 19 ചൊവ്വാഴ്ച രാജ്യത്ത് പൊതുഅവധി. അന്ന് തുടങ്ങുന്ന മൂന്നാമത് അറബ്-ആഫ്രോ ഉച്ചകോടിയോടനുബന്ധിച്ചാണ് പൊതുഅവധി പ്രഖ്യപിക്കുന്നതെന്ന് പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ് അറിയിച്ചു. ഉച്ചകോടി തുടങ്ങുന്ന ചൊവ്വാഴ്ച വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന രാഷ്ട്ര നേതാക്കൾക്ക് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പൊതുഅവധി പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഉച്ചകോടിയുടെ ഒരുക്കങ്ങൾ വിലയിരുന്നതിൻെറ ഭാഗമായി പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹ്, മന്ത്രിസഭാകാര്യ-ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹ് എന്നിവരോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ഓപറേഷൻസ് റൂം സന്ദ൪ശിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്വബാഹ് പ്രധാനമന്ത്രിക്ക് ഒരുക്കൾ വിശദീകരിച്ചുകൊടുത്തു. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളും നാഷണൽ ഗാ൪ഡ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഫയ൪, എമ൪ജൻസി മെഡിക്കൽ വിഭാഗം എന്നിവയെല്ലാം പൂ൪ണമായി ഒരുങ്ങിക്കഴിഞ്ഞതായി ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഒരുക്കങ്ങളിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.