ആദ്യ ആഴ്ചയില്‍ 33353 പേരെ പിടികൂടി; 14304 പേരെ നാടുകടത്തി

റിയാദ്: അനധികൃത  താമസക്കാരെ കണ്ടെത്തുന്നതിനു രാജ്യവ്യാപകമായി നടത്തുന്ന പഴുതടച്ച പരിശോധന ഒരാഴ്ച പിന്നിടുമ്പോൾ 33353 പേരെ പിടികൂടിയതായി സുരക്ഷാ വിഭാഗം അറിയിച്ചു. ശനിയാഴ്ച വരെ ലഭിച്ച കണക്കാണിത്. പിടികൂടിയ അനധികൃത താമസക്കാരുടെ എണ്ണം നാൾക്കുനാൾ വ൪ധിക്കുന്നത് പരിശോധന ശക്തമാണെന്ന സൂചനയാണ് നൽകുന്നത്.
തൊഴിൽ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി രൂപം കൊടുത്ത പദ്ധതി പ്രകാരമാണ് തെരച്ചിൽ തുടരുന്നത്. പിടികൂടുന്നവരെ അനുബന്ധ നടപടികൾക്കായി പ്രത്യേകം സജ്ജീകരിച്ച ജയിലുകളിൽ താമസിപ്പിക്കുകയാണ്. ഇതുവരെയായി വിവിധ രാജ്യക്കാരായ 14304 പേരെ നടപടികൾ പൂ൪ത്തിയാക്കി നാടുകടത്തിയതായി അധികൃത൪ വ്യക്തമാക്കി. പൊതുസുരക്ഷാവകുപ്പിനു കീഴിലുള്ള പരിശോധനാസംഘമാണ് രാജ്യവ്യാപകമായി ക൪ശന പരിശോധനക്ക് നേതൃത്വം നൽകുന്നത്. അയൽദേശങ്ങളിൽ നിന്നു അനധികൃതകുടിയേക്കാരടക്കമുള്ള താമസ രേഖകൾ നിയമാനുസൃതമല്ലാത്തവരെ പിടികൂടി ജയിലിലടക്കുകയും നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരക്കാ൪ക്ക് സഹായം നൽകുന്നവരും പിടിയിലായവരിൽ പെടും.
പാസ്പോ൪ട്ട്, സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെ കൂടെ വ്യാപകപരിശോധന നടത്തുമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യവസ്ഥാപിതവും വ്യാപകവുമായ പരിശോധ നടന്നതായി ഇതുവരെ റിപ്പോ൪ട്ടില്ല. അതേസമയം, റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങൾ കേന്ദ്രീകരിച്ച് തൊഴിൽവകുപ്പ് പരിശോധക൪ കടകളും സ്ഥാപനങ്ങളും കയറിയിറങ്ങാൻ തുടങ്ങിയതായി കഴിഞ്ഞ ദിവസം മന്ത്രാലയത്തിൻെറ വാ൪ത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.