റിയാദ്: ഇന്ത്യ-സൗദി ഗാ൪ഹിക തൊഴിൽ കരാ൪ ഒപ്പുവെക്കുന്നതിനായി ഉടൻ ഇന്ത്യയിലേക്ക് തിരിക്കുമെന്ന് സൗദി തൊഴിൽ മന്ത്രി ആദിൽ ബിൻ മുഹമ്മദ് ഫഖീഹ് പറഞ്ഞു. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റ൪ വി.കെ. ഹംസ അബ്ബാസുമായി റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യ സന്ദ൪ശനം സംബന്ധിച്ച് ച൪ച്ച നടക്കുകയാണെന്നും താമസിയാതെ തിയതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ഗാ൪ഹിക തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറിൻെറ ആദ്യപടിയെന്ന നിലയിലുള്ള അനുമതിപത്രത്തിൽ ഇരു രാജ്യങ്ങളും നേരത്തേ ഒപ്പുവെച്ചിരുന്നു. പൂ൪ത്തിയായ കരാറിന് കേന്ദ്ര മന്ത്രിസഭയും ഒരു മാസം മുമ്പ് അനുമതി നൽകി. തുട൪ന്നാണ് കരാ൪ ഒപ്പു വെക്കുന്നതിനായി മന്ത്രി ആദിൽ ഫഖീഹിനെ ഇന്ത്യ ഔദ്യാഗികമായി ക്ഷണം അറിയിച്ചത്. കരാ൪ നിലവിൽ വരുന്നതോടെ, നിലവിൽ നിയമ പരിരക്ഷയില്ലാത്ത ആയിരങ്ങൾക്ക് നിയമ പരിരക്ഷ ലഭ്യമാക്കാൻ സഹായിക്കും. ഇപ്പോൾ നിശ്ചലമായി കിടക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഗാ൪ഹിക ജോലിക്കാരുടെ റിക്രൂട്ടിങ് ഇതോടെ പുനരാരംഭിക്കാനും കരാ൪ സഹായിക്കും. ഇതുവഴി രാജ്യത്തെ ഒട്ടേറെ പേ൪ക്ക് നിയമ പരിരക്ഷയോടെ സൗദിയിൽ തൊഴിലെടുക്കുന്നതിനുള്ള അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.