ദുബൈ: ബോഷിലിയ എന്ന പ്ളേമേക്കറുടെ അസാന്നിധ്യത്തിന് ബ്രസീലിന് നൽകേണ്ടിവന്ന വില വലുതായിരുന്നു. കളിയുടെ ഭൂരിഭാഗം സമയവും ആക്രമണം മറന്ന മഞ്ഞപ്പട ഫിഫ അണ്ട൪ 17 ലോകകപ്പിൻെറ ക്വാ൪ട്ട൪ ഫൈനലിൽ നിലനിലെ ജേതാക്കളായ മെക്സിക്കോയോട് പെനാൽട്ടിഷൂട്ടൗട്ടിൽ തോറ്റുപുറത്തായി. നാലാം കിരീടം ലക്ഷ്യമിട്ടെത്തി ഇതുവരെ മികച്ച ഫോമിൽ കളിച്ച ബ്രസീൽ നി൪ണായക മത്സരത്തിൽ ആസുത്രണത്തിലും മുന്നേറ്റത്തിലും വരുത്തിയ പാളിച്ച മെക്സിക്കോ ശരിക്കും മുതലാക്കി. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ച മത്സരം പെനാൽട്ടിഷൂട്ടൗട്ടിലൂം തുല്യത (4-4)യിലായി. തുട൪ന്ന നടന്ന സഡൻഡെത്തിൽ ബ്രസീൽ അഞ്ചടിച്ചപ്പോൾ മെക്സിക്കോ ആറു തവണ വലകുലുക്കി. മൊത്തം സ്കോ൪ 11-10.
ഇരു ടീമുകളും പ്രതിരോധം ഭദ്രമാക്കി കളിച്ചതോടെ ഒന്നാം പകുതിയിൽ ലക്ഷ്യം തേടിയുള്ള മുന്നേറ്റങ്ങൾ കുറവായിരുന്നു. ബ്രസീലിൻെറ ചില നല്ല മുന്നേറ്റങ്ങൾ മെക്സിക്കോ പ്രതിരോധത്തിൽ തട്ടിത്തക൪ന്നു. മഞ്ഞക്കൂട്ടത്തിൻെറ ആക്രമണത്തിന് കുന്തമുനകളായി എന്നും തിളങ്ങുന്ന നഥാനെയും മോസ്്ക്കിറ്റോയെയും മെക്സിക്കോ പ്രതിരോധം പ്രത്യേകം നോട്ടമിട്ടിരുന്നു. ആറു ഗോളടിച്ച് ടു൪ണമെൻറിലെ ടോപ് സ്കോററായി നിൽക്കുന്ന ബോഷിലിയയുടെ അഭാവം പലപ്പോഴും തെക്കേ അമേരിക്കൻ മധ്യനിരയിൽ ശുന്യ ഇടങ്ങൾ സൃഷ്ടിച്ചു. രണ്ടു കളികളിൽ തുട൪ച്ചയായി മഞ്ഞക്കാ൪ഡ് കണ്ടതാണ് ബോഷിലിയയെ പുറത്തിരുത്തിയത്. കഴിഞ്ഞമത്സരങ്ങളിലെല്ലാം ബോഷിലിയയായിരുന്നു എതി൪ ഗോൾമുഖം തുറന്നെടുക്കുന്നതിൽ മുന്നിൽ നിന്നത്. പകരം മുൻകളികളിൽ അവസാന മിനിറ്റുകളിലെ പകരക്കാരനായി ഉപയോഗിച്ച കെന്നഡിയെയും ഇൻഡിയോയെയും കോച്ച്് അലക്സാണ്ടറോ ഗാലോ ആദ്യ ഇലവനിൽ തന്നെ ഇറക്കി.
മറുഭാഗത്ത് കോൺകാകഫ് ചാമ്പ്യൻമാ൪കൂടിയായ മെക്സിക്കോ പ്രധാനമായും ഉലിസസ് ജെയിംസ്, ഇവാൻ ഒച്ചാവോ, ക്യാപ്റ്റൻ ഉലിസസ് റിവാസ് എന്നിവരിലുടെയാണ് പടനയിച്ചത്.് വലതുവിങായിരുന്നു അവരുടെ പ്രധാന ആക്രമണ പാത. 12ാം മിനിറ്റിൽ ഉലിസസ് ജെയിംസിന് ഗോളിക്ക് മുമ്പിൽ വെച്ച് ആകാശമാ൪ഗം പന്തു ലഭിച്ചെങ്കിലും അധികം സ്വാതന്ത്യമെടുക്കാൻ ഗോളി അനുവദിച്ചില്ല. മെക്സിക്കോയുടെ സ്റ്റാ൪ട്ട് ലിസ്റ്റിൽ മൂന്നുപേരാണ് പ്രതിരോധപട്ടികയിൽ ഉണ്ടായിരുന്നതെങ്കിലും പ്രായോഗിക തലത്തിൽ അത് ആറുപേ൪ വരെയെത്തി. 19ാം മിനിറ്റിൽ നഥാൻ വലതുവിങിലുടെ ബോക്സിൽ കടന്നെങ്കിലും മെക്സിക്കോ പ്രതിരോധം പൂട്ടിട്ടു. മെക്സിക്കോ ഗോൾമുഖം തുറക്കാനാവുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ ബ്രസീലും പിൻനിരയിൽ പഴുതുകളടച്ചു.
36ാം മിനിറ്റിൽ ഇടവാൻ ഒച്ചാവോ ഇടതുലൈനിലൂടെ ഒറ്റക്ക് മുന്നേറി വെടിയുണ്ട പായിച്ചെങ്കിലും ബ്രസീൽ ഗോളി മാ൪ക്കോസ്് തടുത്തിട്ടു. 44ാം മിനിറ്റിൽ ബ്രസീലിൻെറ ഇൻഡിയോയുടെ ഫ്രീകിക്ക് നേരെ ഉയ൪ന്ന് ബാറിന് തൊട്ടുരുമ്മി പുറത്തുപോയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മൈതാന മധ്യത്തിൽ പന്തു വട്ടംകറങ്ങിക്കളിച്ചു. പക്ഷെ അൽപനേരം മാത്രം. പന്ത് പതുക്കെ ഇരു ഗോൾമുഖങ്ങളും തേടി പ്രയാണം തുടങ്ങി. മത്സരം ആവേശകരമായി. ബ്രസീലിനായിരുന്നു മേൽക്കൈ. ബ്രസീൽ മുന്നേറ്റം ശക്തിപ്പെടുത്തവെ മെക്സിക്കോ ഗോളടിച്ചു. അലക്സാണ്ട൪ ഡയസിൻെറ ഫ്രീകിക്ക് ഗോൾവരക്ക് മുന്നിലിറങ്ങുമ്പോൾ ഒരുകൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. പന്തു മുന്നിലെത്തുമ്പോൾ ഗോളിനോട് പുറം തിരിഞ്ഞുനിൽക്കുകയായിരുന്ന ഇവാൻ ഒച്ചാവോ തിരിയാൻ മിനക്കെടാതെ പിൻകാലുകൊണ്ട് തന്നെ വലയിലേക്ക് തള്ളിയിട്ടത് വലതുപോസ്റ്റനോടുരുമ്മി അകത്തായി. 1-0.
ഗോളിന് പിന്നിലായതോടെ പിന്നെ ബ്രസീലിൻെറ പ്രത്യാക്രമണ പരമ്പരയായിരുന്നു. നഥാനും മോസ്കിറ്റോയും കെന്നഡിയും അതുവരെ മറുന്നുവെച്ച കളി പുറത്തെടുത്തപോലെ മെക്സിക്കേ ഗോൾമുഖത്ത് ഇരമ്പിക്കയറി. അധികം കാത്തുനിൽക്കേണ്ടിവന്നില്ല. തിങ്ങിനിറഞ്ഞ ഗാലറിയിലെ മഞ്ഞക്കിളികളുടെ ആരാധകകൂട്ടത്തെ ആനന്ദത്തിലാറാടിച്ച് 85ാം മിനിറ്റിൽ നഥാൻ തന്നെ ഗോളടിച്ചു. മെക്സിക്കോ ഗോൾ മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ തിയാഗോ മായിയയും ഇൻഡോയും അടിച്ചത് തിരിച്ചുവന്നത് നഥാൻെറ മുന്നിലേക്കാണ്. എല്ലാ ഊ൪ജവുമെടുത്ത്് നഥാൻ ടൂ൪ണമെൻറിലെ തൻെറ അഞ്ചാമത്തെ ഗോൾ വലയിലാക്കുമ്പോൾ ഗാലറി ഇരമ്പിയാ൪ത്തു. 1-1. ബ്രസീൽ ബെഞ്ചിലുള്ളവ൪ നഥാനെ പൊതിയാൻ ഓടിയടുത്തു. പിന്നീട് ബ്രസീൽ മാത്രമായി കളിയിൽ. 87ാം മിനിറ്റിൽ കോ൪ണ൪കിക്ക് ലിയോ പെരേര മികച്ച ഹെഡറിലൂടെ പന്തിനെ വഴിതിരിച്ചുവിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിന് പുറത്തായി. മൂന്ന മിനിറ്റ് നീണ്ട ഇഞ്ച്വറി സമയത്തും സമനില തുട൪ന്നതോടെ നേരെ ടൈബ്രേക്കറിലേക്ക്.
ബ്രസീലിൻെറ ആദ്യ കിക്ക്് മോസ്കിറ്റോ എളുപ്പം വലയിലാക്കി. തുട൪ന്ന് നഥാനും ലുകാസും ഡാനിലോയും ലക്ഷ്യം കണ്ടു. എന്നാൽ ഗബ്രിയേലിൻെറ ദു൪ബല അടി മെക്സിക്കോ ഗോളി റോൾ ഗുഡിനോ തടഞ്ഞു. മെക്സിക്കോക്ക് വേണ്ടി അലക്സാണ്ട്റിയോ ഡയസ്് ,ഇവാൻ ഒച്ചോവ, എറിക് അഗിറെ, സോളമൻ എന്നിവ൪ ഗോളാക്കിയപ്പോൾ ക്യാപ്റ്റൻ ഉലിസസ് റിവാസിൻെറ അടി ഗോളി മാ൪ക്കോസ് കുത്തിയകറ്റി.ടൈബ്രേക്ക൪ 4-4 ആയതോടെ സഡൻഡെത്തായി. ഇതിൽ ബ്രസീലിനുവേണ്ടി ലിയോ പെരേര, ജോൻഡേഴ്സൺ, എഡ്വേ൪ഡോ, മാ൪ക്കോസ് എന്നിവ൪ ലക്ഷ്യം കണ്ടു. എന്നാൽ മോസ്കിറ്റോയുടെ അടി ഗോളി തടുത്തതോടെ മെക്സിക്കോ ക്യാമ്പിൽ ആഹ്ളാദം തുടങ്ങിയിരുന്നു . അവരുടെ അവസാനകിക്ക് അലക്സാണ്ടറോ ഡയസ് വലയിലാക്കിയപ്പോൾ ബ്രസീൽ കളിക്കാ൪ മുഖംപൊത്തിക്കരയുകയായിരുന്നു. നേരത്തെ സഡൻ ഡത്തിൽ മെക്സിക്കോക്ക് വേണ്ടി മാ൪ക്കോ ഗ്രനഡോസ്, ടോവ൪, റോബിൾസ്, ഒമ൪ ഗോവിയ,ടെറൻ, ഗോളി റൗൾ എന്നിവ൪ പിഴക്കാതെ ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.