അബൂദബി: ഒമ്പത് ദിവസമായി അബൂദബി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോൽസവം ശനിയാഴ്ച സമാപിക്കും. 51 രാജ്യങ്ങളിൽ നിന്നായി 94 സിനിമകളും 72 ഷോ൪ട്ട് ഫിലിമുകളുമാണ് മേളയിൽ അവതരിപ്പിച്ചത്. ഏറ്റവും മികച്ച സിനിമക്കുള്ള ബ്ളാക്ക് പേൾ അവാ൪ഡ് ചൈനയിലെ വിവിധ മേഖലകളിലെ നാല് കായികാഭ്യാസികളുടെ കഥ പറഞ്ഞ എ ടച്ച് ഓഫ് സിൻ സ്വന്തമാക്കി. ജിയാ ഷാംഗ്ഹെയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഹിനെ൪ സലീം ഒരുക്കിയ മൈ സ്വീറ്റ് പെപ്പ൪ ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയപ്പോൾ മുഹമ്മദ് ജബാറാഹ് അൽ ദറദ്ജി ഒരുക്കിയ ഇൻ സാൻഡ്സ് ഓഫ് ബാബിലോൺ ആണ് മികച്ച അറബ് ചിത്രം.
ദ റൂഫ്ടോപ്പിലൂടെ മെ൪സക്ക് അലൗചെ അറബ് ലോകത്തെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഡീഗോ പെറേറ്റി, ജൂഡീ ഡെഞ്ച് എന്നിവ൪ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നവാഗത സിനിമക്കുള്ള പുരസ്കാരത്തിന് ഉംബ൪ട്ടോ പസോളിനി സംവിധാനം ചെയ്ത സ്റ്റിൽ ലൈഫ് അ൪ഹമായപ്പോൾ ലെവൻ കൊഗുശ്വ്ലിയുടെ ബൈ്ളൻഡ് ഡേറ്റ്സ് ജൂറിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി. ഹിഷാം സമാൻ സംവിധാനം ചെയ്ത ‘ബിഫോ൪ സ്നോഫാൾ’ ആണ് മികച്ച അറബ് ചിത്രം. അയ്തൻ അമിൻെറ വില്ല 69 ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി.
ഇന്ത്യൻ സിനിമയായ കിസ്സയിലെ അഭിനയത്തിന് തിലോത്തമ ഷോമെ പുതുമുഖ ചിത്രങ്ങളുടെ വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. അനൂപ് സിങാണ് ഈ ചിത്രത്തിൻെറ സംവിധായകൻ. ജെസ്സീ എൽസൻബറിയാണ് മികച്ച പുതുമുഖ നടൻ.
ഡോക്യുമെൻററി വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ബ്ളാക്ക് പേൾ അവാ൪ഡിന് ഒമ൪ മല്ലിക്കിൻെറ ദീസ് ബേ൪ഡ് വാക്കും അറബ് ലോകത്തെ മികച്ച ഡോക്യുമെൻററിക്കുള്ള അവാ൪ഡിന് കൈറോ ഡ്രൈവും അ൪ഹത നേടി. ആസ്ത്രേലിയൻ നടി ജാക്കി വീവറിൻെറ നേതൃത്വത്തിലുള്ള ജൂറിയാണ് മികച്ച ചിത്രങ്ങൾ തെരഞ്ഞെടുത്തത്.
ഡോക്യുമെൻററി വിഭാഗത്തിലെ ചിത്രങ്ങളുടെ വിധി നി൪ണയിച്ചത് ടൊറൻേറാ ഇൻറ൪നാഷനൽ ഫിലിം ഫെസ്റ്റിവെൽ ആ൪ട്ടിസ്റ്റിക് ഡയറക്ട൪ കാമറോൺ ബെയ്ലിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ്. ഹോളിവുഡിലെയും അറബ് ലോകത്തെയും പ്രമുഖ ചലച്ചിത്ര കലകാരൻമാ൪ അണിനിരന്ന ചടങ്ങിൽ അവാ൪ഡുകൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.