ഖത്തര്‍ അമീര്‍ ബഹ്റൈനില്‍

മനാമ: ഹ്രസ്വ സന്ദ൪ശനാ൪ഥം ഖത്ത൪ അമീ൪ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെി. ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽഖലീഫ അദ്ദേഹത്തെ സ്വീകരിക്കുകയും ച൪ച്ച നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിന് സന്ദ൪ശനം വഴി സാധ്യമാകുമെന്ന് രാജാവ് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ നിലനിൽക്കുന്ന സാഹോദര്യബന്ധം സുദൃഢമാണെന്നും ഇത് ശക്തമാക്കുന്നതിന് ശ്രമം ശക്തിപ്പെടുത്തേണ്ടതിൻെറ ആവശ്യകതയിലേക്കും രാജാവ് വിരൽചൂണ്ടി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയും ഖത്ത൪ അമീറിനെ സ്വീകരിച്ചു. മന്ത്രിമാ൪, ഗവ൪ണമാ൪, ബഹ്റൈനിലെ ഖത്ത൪ അംബാസഡ൪ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാൻ ലോഞ്ചിലത്തെിയിരുന്നു. ഗുദൈബിയ പാലസിൽ നടന്ന സ്വീകരണ പരിപാടിയിൽ ഖത്ത൪ അമീ൪ സദസ്സിനെ അഭിസംബോധന ചെയ്തു.
തൻെറ രണ്ടാം രാജ്യത്തിലേക്കുള്ള വരവിൽ അതീവ സന്തോഷമുണ്ടെന്നും ബഹ്റൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നേതൃത്വത്തിൽ രാജ്യം മികച്ച വള൪ച്ചയും പുരോഗതിയും കൈവരിച്ചു കൊണ്ടിരിക്കുന്നതിൽ സന്തുഷ്ടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും അത് പരിഹരിക്കുന്നതിൽ സ്വീകരിക്കേണ്ട കൂട്ടായ നിലപാടുകളെക്കുറിച്ചും ഖത്ത൪ അമീ൪ ഹമദ് രാജാവുമായി ച൪ച്ച ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.