മനാമ: കേരള കാത്തലിക് അസോസിയേഷൻെറ വാ൪ഷിക കലോത്സവമായ ‘ടാലൻറ് സ്കാൻ 2013’ നവംബറിൽ നടക്കും. രാജ്യത്തെ കൃസ്ത്യൻ കമ്യൂണിറ്റിയിലെ എല്ലാ മലയാളികൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടികളെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരങ്ങൾ. ടാലൻറ് ടെസ്റ്റ്, ടാലൻറ് നൈറ്റ് എന്നിങ്ങനെയാണ് മത്സര ഇനങ്ങൾ വിഭജിച്ചിരിക്കുന്നത്. കവിതാലാപനം (മലയാളം, ഇംഗ്ളീഷ്, ഹിന്ദി), ഡ്രോയിങ് ആൻഡ് പെയ്ൻറിങ്, പെൻസിൽ ഡ്രോയിങ്, കഥപറയൽ (മലയാളം, ഇംഗ്ളീഷ്), ക്ളേ മോഡലിങ്, മെമ്മറി ടെസ്റ്റ് (ഓറൽ), ജനറൽ നോളജ്, പ്രബന്ധ രചന (ഇംഗ്ളീഷ്), പ്രസംഗം (മലയാളം, ഇംഗ്ളീഷ്) എന്നിങ്ങനെയാണ് ടാലൻറ് ടെസ്റ്റിലെ മത്സര ഇനങ്ങൾ.
ടാലൻറ് നൈറ്റിൽ ക്രിസ്തീയ ഭക്തി ഗാനങ്ങൾ (മലയാളം), ഫിലിം സോങ് (മലയാളം, ഹിന്ദി), ക൪ണാടക സംഗീതം (വൊക്കാൽ), ഉപകരണ സംഗീതം, ഭരതനാട്യം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, മോണോ ആക്ട്, ഫാൻസി ഡ്രസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരാൾക്ക് ആറ് ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാനാവൂ. നവംബ൪ രണ്ടാം വാരം മുതൽ നടക്കുന്ന മത്സരങ്ങൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബ൪ രണ്ടാണ്. വിജയികൾക്ക് ട്രോഫികളും അവാ൪ഡുകളും സമ്മാനിക്കും. യു.എ.ഇ എക്സ്ചേഞ്ചാണ് പരിപാടിയുടെ മുഖ്യ പ്രായേജക൪. എല്ലാ വിദ്യാ൪ഥികളും അവസരം പ്രയോജനപ്പെടുത്തണമെന്ന് കെ.സി.എ പ്രസിഡൻറ് വ൪ഗീസ് ജോസഫ് അഭ്യ൪ഥിച്ചു. വിശദ വിവരങ്ങൾക്ക് kcabahrain.com എന്ന വെബ്സൈറ്റ് സന്ദ൪ശിക്കുകയോ കൺവീന൪ ജോസ് ഫ്രാൻസിസുമായി (39697600) ബന്ധപ്പെടുകയോ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.